അടുക്കളയിലും വീട്ടിലും ചെയ്യാൻ പറ്റുന്ന കുറച്ച് ടിപ്പുകൾ ആണ് പറയാൻ പോകുന്നത് ആദ്യത്തെ ടിപ്പ് ഇപ്പോൾ മഴക്കാലം ആണല്ലോ വീടിന്റെ അകത്തേക്ക് ചെറിയ പ്രാണികളും ഉറുമ്പുകളും എല്ലാം വരാൻ സാധ്യത വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ ചെയ്യേണ്ട ഒരു കാര്യം ഒരു ചെറിയ തുണി എടുക്കുക അതിലേക്ക് രണ്ടോ മൂന്നോ ഗ്രാമ്പു ഇട്ടതിനുശേഷം നല്ലതുപോലെ പൊടിക്കുക.
ഈ പൊടി ആ തുണിയിൽ ഇട്ട് ഒരു കിഴി പോലെ കിട്ടിയതിനുശേഷം ജലാലയിൽ തൂക്കിയിടുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ വീട്ടിലേക്ക് ഉറുമ്പ് ചെറിയ മാറ്റങ്ങൾ വരുന്നത് ഇല്ലാതാകും. മറ്റൊരു ടിപ്പ് ദോശ ഉണ്ടാക്കുന്നതിനു മുൻപ് പാനിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ വേണ്ടി ചെയ്യേണ്ട ഒരു കാര്യമാണ്.
വാഴയിലയുടെ തണ്ട് മുറിച്ചതിനുശേഷം മാവ് ഒഴിക്കുന്നതിനു മുൻപ് ആ ഭാഗം ഉപയോഗിച്ച് പാനിൽ ഉരച്ചു കൊടുക്കുക. ഒട്ടിപ്പിടിക്കാതെ ഇരിക്കും. അടുത്തതായി ഫ്രിഡ്ജിന്റെ ഉള്ളിൽ നമ്മൾ സാധനങ്ങൾ എല്ലാം തന്നെ സൂക്ഷിച്ചു വയ്ക്കാറുണ്ടല്ലോ എന്നാൽ പല ഭക്ഷണപദാർത്ഥങ്ങളും പെട്ടെന്ന് കേടായി ചീത്ത മണം ഉണ്ടാകും.
ഫ്രിഡ്ജിനകത്ത് അത്തരത്തിലുള്ള മണം പോകാൻ വളരെ പ്രയാസമാണ് ഇത്തരം സാഹചര്യങ്ങളിൽ കുറച്ചു ന്യൂസ് പേപ്പർ കഷണങ്ങൾ ഉള്ളിൽ വയ്ക്കുകയാണെങ്കിൽ ആ മണം എല്ലാം തന്നെ പേപ്പറിൽ വലിച്ചെടുക്കുകയും പിന്നീട് വളരെ ക്ലീൻ ആയിരിക്കുകയും ചെയ്യും. ഈ ടിപ്പ് നിങ്ങൾക്ക് എല്ലാവർക്കും തന്നെ എളുപ്പത്തിൽ ചെയ്തു നോക്കാവുന്നതേയുള്ളൂ ഇന്ന് തന്നെ ചെയ്തു വയ്ക്കൂ. Credit : grandmother tips