സാധാരണ വീട്ടമ്മമാർ എല്ലാവരും തന്നെ പണ്ടുകാലം മുതലേ ദോശമാവ് ഇഡലി മാവ് അപ്പത്തിന്റെ മാവ് എന്നിവയെല്ലാം വീട്ടിൽ തയ്യാറാക്കുന്നവരാണ് എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ കൂടുതൽ ആളുകളും പുറത്തു നിന്നായിരിക്കും ഇതിന്റെ മാവ് വാങ്ങാറുള്ളത് എന്നാൽ തന്നെയും വീട്ടിൽ ഇപ്പോഴും മാവ് തയ്യാറാക്കി വെക്കുന്ന വീട്ടമ്മമാർ ഉണ്ട് അങ്ങനെയുള്ളവർക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് .
പലപ്പോഴും ഇതുപോലെ മാവ് തയ്യാറാക്കി വയ്ക്കുമ്പോൾ അത് പെട്ടെന്ന് പുളിച്ച് പോകാറുണ്ടല്ലോ. അങ്ങനെയുള്ള മാവ് കൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങൾ ഒന്നും തന്നെ അത്ര രുചി ഉണ്ടാകില്ല അതുകൊണ്ട് നമ്മൾ സാധാരണ അത് കളയാറായിരിക്കും പതിവ്. എന്നാൽ ഇനി കളയുന്നതിനു മുൻപായി നിങ്ങൾ ഒരു പ്രാവശ്യം ഇത് ചെയ്തു നോക്കൂ.
വെറും രണ്ടുമിനിറ്റ് കൊണ്ട് മാവ് റെഡിയാക്കി എടുക്കാം. അതിനായി ചെയ്യേണ്ടത് ആവശ്യത്തിനുള്ള മാവ് എടുക്കുക അതിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ അരിപ്പൊടി ചേർത്തുകൊടുത്ത നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതുപോലെ ചേർത്തതിനുശേഷം ഒരു 15 മിനിറ്റ് മാറ്റിവെക്കുക. അതിനുശേഷം നിങ്ങൾക്ക് ഇഡലിയോ ദോശയോ ഉണ്ടാക്കാവുന്നതാണ്.
ദോശമാവ് ഉപയോഗിക്കാൻ പറ്റില്ല എന്ന് പറഞ്ഞ് മാറ്റിവയ്ക്കേണ്ട ആവശ്യമില്ല അരിപ്പൊടി ഉണ്ടെങ്കിൽ ആ പ്രശ്നത്തിന് ഇതാ പെട്ടെന്ന് പരിഹാരം കാണാം. എല്ലാവരും ഇനി ഈ ടിപ്പ് ഒന്ന് ചെയ്തു നോക്കൂ വീട്ടമ്മമാർക്ക് എല്ലാം ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kairali health