അടുക്കളയിൽ എപ്പോഴും പെരുമാറുന്ന വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമായിട്ടുള്ള ടിപ്പാണ് പറയാൻ പോകുന്നത് സാധാരണ മഴക്കാലം ആകുന്നതോടെ പയറുവർഗങ്ങളിലും അരിയിലും എല്ലാം തന്നെ ചെറിയ പ്രാണികൾ വരാറുണ്ടല്ലോ നമ്മൾ വെയിലുള്ള സമയത്ത് കുറച്ചുസമയം പുറത്തു വെച്ചാൽ അതിലെ പ്രാണികളെല്ലാം പോകും.
എന്നാൽ മഴക്കാലമാകുമ്പോൾ എന്ത് ചെയ്യാനാ അതിനുവേണ്ടി ചെയ്യേണ്ട ഒരു കാര്യമെന്ന് പറയുന്നത് അരി അല്ലെങ്കിൽ ചെറിയ ധാന്യങ്ങൾ എല്ലാം സൂക്ഷിച്ചുവയ്ക്കുന്ന പാത്രങ്ങളുടെ ഉള്ളിലായി കുറച്ചു വറ്റൽമുളക് കൂടി ചേർത്തു കൊടുക്കുക അല്ലെങ്കിൽ കുറച്ച് ഗ്രാമ്പൂ ഇട്ടു കൊടുക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ ചെറിയ പ്രാണികൾ വരുന്നത് ഒഴിവാക്കാൻ സാധിക്കും. അടുത്ത ഒരു ടിപ്പ് എന്ന് പറയുന്നത് ഗ്യാസ് ബർണറുകൾ എങ്ങനെ വൃത്തിയാക്കാം.
എന്നതാണ്. അതിനായി ബർണറുകൾ ഒരു പാത്രത്തിൽ ഇട്ടു വയ്ക്കുക ശേഷം കുറച്ചു നാരങ്ങാനീര് ഒഴിച്ചു കൊടുക്കുക അതിലേക്ക് ഈനോ ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ പറഞ്ഞു വരുന്നത് കാണാം കുറച്ചു സമയം അതുപോലെ തന്നെ വെച്ചതിനുശേഷം സാധാരണ സോപ്പ് ഉപയോഗിച്ചുകൊണ്ട് ഉരച്ച് വൃത്തിയാക്കുക.
അടുത്ത ഒരു ടിപ്പ് പാല് നമ്മൾ തിളപ്പിക്കാൻ വയ്ക്കുമ്പോൾ എന്തെങ്കിലും നമ്മുടെ ശ്രദ്ധ പോയി കഴിയുമ്പോൾ തിളച്ച് പുറത്തേക്ക് പോകുന്നത് കാണാറുണ്ടല്ലോ ഈ സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി ചെയ്യേണ്ട ഒരു കാര്യം തിളപ്പിക്കാൻ വെക്കുന്ന സമയത്ത് പാത്രത്തിന്റെ മുകൾഭാഗത്തായി ഒരു കയിൽ വെച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ പാൽ തിളച്ചാലും പുറത്തേക്ക് പോകുന്നത് ഒഴിവാക്കാൻ സാധിക്കും. കൂടുതൽ ടിപ്പുകൾ അറിയുവാൻ വീഡിയോ കാണുക. Credit : Vichus vlogs