മഴക്കാലമാണ് വരാൻ പോകുന്നത് പലപ്പോഴും ധാന്യങ്ങളിൽ എല്ലാം തന്നെ ചെറിയ പ്രാണികൾ വരും അരി എടുക്കുന്ന സമയത്ത് ആയിരിക്കും ഇതുപോലെയുള്ള പ്രാണികളെ നിങ്ങൾ കൂടുതലായും കണ്ടിട്ടുണ്ടാവുക ഇത്തരം സന്ദർഭങ്ങളിൽ പ്രധാനമായും നമ്മൾ ചെയ്യുന്നത് കുറച്ച് സമയം വെയിലത്ത് വയ്ക്കുകയാണ് എന്നാൽ വെയിലില്ലാത്ത സന്ദർഭങ്ങളിലോ അപ്പോൾ ചെയ്യേണ്ട ഒരു കാര്യം ഒരു പരന്ന പാത്രത്തിലേക്ക് ശേഷം കുറച്ച് പൊടിയുപ്പ് അതിൽ ഇട്ടു കൊടുക്കുക ശേഷം കുറച്ചു സമയം ലൈറ്റിന്റെ അടിയിൽ വയ്ക്കുക.
വളരെ പെട്ടെന്ന് തന്നെ അതിലെ പ്രാണികൾ എല്ലാം പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. അതിനുശേഷം പാത്രത്തിലോ കവറിലോ ആക്കി വെക്കുന്ന സമയത്ത് കുറച്ച് അലുമിനിയം ഫോയിൽ പേപ്പർ ചെറിയ ഉരുളകളാക്കി എടുത്ത് അതിലേക്ക് ഇട്ടുവയ്ക്കുക അങ്ങനെയാണെങ്കിൽ പിന്നീട് ഒരിക്കലും പ്രാണികൾ വരികയില്ല. ഫ്രിഡ്ജ് വീട്ടിലുള്ളവർക്കറിയാം ഫ്രീസറിന്റെ അകത്ത് എപ്പോഴും ഐസ് കൂടി വരുന്ന അവസ്ഥ ഉണ്ടായിരിക്കാം പലപ്പോഴും ഐസ് മാറ്റുന്നതിന് വേണ്ടി ഫ്രിഡ്ജ് നമ്മൾ ഓഫ് ചെയ്ത് ഇടാറാണ് പതിവ് .
എന്നാൽ ഇത് ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ചെയ്യേണ്ടതായി വരും. തണുപ്പ് ഒരുപോലെ നിലനിൽക്കുകയും എന്നാൽ പെട്ടെന്ന് ഐസ്സ് വരാതിരിക്കുകയും ചെയ്യുന്നതിന് നമുക്ക് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഫ്രീസർ ആരും നല്ലതുപോലെ വൃത്തിയാക്കുക അതിനുശേഷം ഒരു അരിപ്പ ഉപയോഗിച്ച് അതിലേക്ക് കുറച്ചു വിട്ടുകൊടുക്കുക.
ശേഷം ഫ്രീസറിന്റെ അകത്ത് എല്ലാ ഭാഗത്തും ഉപ്പ് വിതറി കൊടുക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് ഐസ് ആകാതെ ഇരിക്കുന്നതായിരിക്കും. ഇത് എല്ലാവർക്കും തന്നെ വളരെ ഫലപ്രദമായി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ്. ഇതിന്റെ മറ്റൊരു ഗുണമായി പറയുന്നത് പ്ലാസ്റ്റിക് കവറിലുള്ള സാധനങ്ങൾ ഫ്രീസറിൽ വയ്ക്കുമ്പോൾ പലപ്പോഴും കവർ അതിൽ ഒട്ടിപ്പിടിക്കാറുണ്ട് ഇതുപോലെ ഉപ്പ വിതറി കൊടുക്കുകയാണെങ്കിൽ ഒട്ടിപ്പിടിക്കാതെ ഇരിക്കും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : Prarthana’ s kitchen