ചിരകി എടുക്കുന്നതിന് എളുപ്പത്തിലുള്ള മാർഗ്ഗങ്ങൾ തേടുന്നവരാണല്ലോ ഓരോ വീട്ടമ്മമാരും ഇപ്പോൾ തേങ്ങ ചിരങ്ങുന്നതിനായി പലതരത്തിലുള്ള ഉപകരണങ്ങളും ലഭ്യമാണ് എന്നാൽ പലപ്പോഴും അതുകൊണ്ട് നമുക്ക് അപകടങ്ങൾ മറ്റും സംഭവിച്ചേക്കാം എന്നാൽ യാതൊരു അപകടവും സംഭവിക്കാത്ത രീതിയിൽ വളരെ എളുപ്പത്തിൽ തേങ്ങ ചിരകിയെടുക്കാനുള്ള മാർഗമാണ് പറയുന്നത്.
ഒരുപാട് തേങ്ങ എല്ലാം ചിരകിയെടുക്കേണ്ട ആവശ്യം വരുമ്പോൾ ഇത് നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. അപ്പോൾ ഈ ടിപ്പ് തീർച്ചയായും ചെയ്തു നോക്കുക. അതിനായി ആദ്യം തന്നെ നാളികേരം എടുത്ത് രണ്ടായി മുറിക്കുക. അതിനുശേഷം ഇഡലി പാത്രം എടുത്ത അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കുക.
;
ചെറുതായി ആവി വന്ന് തുടങ്ങുമ്പോൾ അതിനു മുകളിൽ ഒരു തട്ട് വെച്ച് കൊടുക്കുക ശേഷം മുറിച്ചു വച്ചിരിക്കുന്ന തേങ്ങ അതിലേക്ക് വച്ച് കൊടുക്കുക ശേഷം പാത്രം അടച്ച് 5 മിനിറ്റ് ആവി കേറ്റുക. അത് കഴിഞ്ഞ് നാളികേരം പുറത്തെ കിടക്കുക ശേഷം ഒരു സ്പൂൺ കൊണ്ടോ കത്തി കൊണ്ടോ നാളികേരം തോടിന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് എടുക്കുക.
അത് കഴിഞ്ഞ് അതിനു മുകളിലുള്ള കട്ടിയുള്ള ഭാഗം എല്ലാം തന്നെ കത്തികൊണ്ട് വൃത്തിയാക്കി എടുക്കുക ശേഷം അത് ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഒരു മിക്സിയുടെ ജാർ എടുക്കുക മുറിച്ചു വച്ചിരിക്കുന്ന തേങ്ങ കഷണങ്ങൾ അതിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ തേങ്ങ ചിരകി കിട്ടുന്നതായിരിക്കും ഒരുപാട് തേങ്ങയല്ല ചിരകിയെടുക്കേണ്ട സന്ദർഭങ്ങളിൽ ഇത് നിങ്ങൾക്ക് വളരെ ഉപകാരപ്പെടും. ഇതുപോലെ ചെയ്തു നോക്കാൻ മറക്കല്ലേ. Credit : mia kitchen