Easy Way To Clean Burner Tip : പാചകം എളുപ്പം ചെയ്തു തീർക്കുന്നതിന് എല്ലാ വീട്ടമ്മമാരും ആശ്രയിക്കുന്നത് ഗ്യാസ് അടുപ്പുകളെയാണ്. എന്നാൽ ഈ ഗ്യാസ് അടുപ്പുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കിയില്ലെങ്കിൽ ഗ്യാസ് ബർണറുകൾ അടഞ്ഞു പോവുകയും ഗ്യാസ് നഷ്ടം സംഭവിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ കരിപിടിച്ച് വൃത്തികേടായിരിക്കുന്ന ഗ്യാസ് ബർണറുകൾ വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം.
വീട്ടിൽ തന്നെ 10 പൈസ ചെലവില്ലാതെ വൃത്തിയാക്കി എടുക്കാം. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക അതിലേക്ക് ആവശ്യത്തിന് ചൂടുവെള്ളം എടുത്ത് വയ്ക്കുക. ശേഷം ബർണറുകൾ അതിലേക്കിട്ടു കൊടുക്കുക. അതിനുശേഷം അരക്കപ്പ് വിനാഗിരി, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ, നാലുതുള്ളി ഹാർപിക്, ഒരു ടീസ്പൂൺ സിട്രിക് ആസിഡ്, അതില്ലെങ്കിൽ ഒരു ടീസ്പൂൺ നാരങ്ങയും ചേർക്കാം.
ശേഷം ഒരു ടീസ്പൂൺ കൂടി ബേക്കിംഗ് സോഡ ചേർക്കുക. 15 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. പുറത്തേക്കെടുക്കുക. ശേഷം ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു കൊടുക്കുക. ഇപ്പോൾ നിങ്ങൾക്ക് കാണാൻ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയായി കിട്ടുന്നത്. ബർണറുകൾ മാത്രമല്ല ഗ്യാസ് അടുപ്പിന്റെ അഴുക്കുപിടിച്ച ഭാഗങ്ങളിലെല്ലാം തന്നെ നന്നായി ഇതേ വെള്ളം ഉപയോഗിച്ച് കൊണ്ട് വൃത്തിയാക്കി എടുക്കാവുന്നതാണ്.
ഈ രീതിയിൽ വളരെ എളുപ്പത്തിൽ ഇനി ഗ്യാസ് ബർണറുകളും ഗ്യാസ് അടുപ്പിന്റെ അഴുക്കുപിടിച്ച ഭാഗങ്ങൾ എല്ലാം തന്നെ വൃത്തിയാക്കിയെടുക്കുക. എത്ര കഠിനമായി അഴകുകളും വൃത്തിയായി പോകുന്നതിന് ഈ മാർഗ്ഗം സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.