നമ്മളെല്ലാവരും തന്നെ തേങ്ങ അരച്ച കറികൾ കഴിക്കുവാൻ ഇഷ്ടപ്പെടുന്നവരാണ് അതുപോലെ തേങ്ങ ഉപയോഗിച്ചുകൊണ്ട് നിരവധി വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട് പക്ഷേ തേങ്ങ ചിരകി എടുക്കുക എന്നതാണ് എല്ലാവർക്കും മടിയുള്ള ഒരു കാര്യം. കൈ മുറിയുമോ എന്ന പേടിയായിരിക്കും കൂടുതൽ ആളുകൾക്കും എന്നാൽ ഇനി അത്തരത്തിലുള്ള പേടി വേണ്ട തേങ്ങ വളരെ എളുപ്പത്തിൽ ചിരകിയെടുക്കുന്നതിനു വേണ്ടിയുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
അതിനായി ഒരു സോഡാ കുപ്പിയുടെ മോഡിയെടുക്കുക ശേഷം അതിന്റെ നടുഭാഗത്തായി ഒരു ഹോളിട്ടു കൊടുക്കുക ഇത് വീട്ടിലുള്ള ഏതെങ്കിലും മരത്തിന്റെ കയ്യിലിന്റെ മുകളിലായി സ്ക്രൂ ചെയ്തു വയ്ക്കുക അതിനുശേഷം നിങ്ങൾക്ക് നാളികേരം വളരെ എളുപ്പത്തിൽ തന്നെ സോഡാ കുപ്പിയുടെ അഗ്രഭാഗം കൊണ്ട് കുറച്ചുകഴിഞ്ഞാൽ എളുപ്പത്തിൽ ചിരകി കിട്ടുന്നതാണ്.
കൈ മുറിയും എന്ന പേടി വേണ്ട കൂടാതെ ചെറിയ കുട്ടികൾക്ക് പോലും ഇത് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതാണ്. അടുത്ത ഒരു ടിപ്പ്കുറെ നാൾ ബാഗുകൾ ഉപയോഗിച്ചാൽ പലപ്പോഴും സിബ് പെട്ടെന്ന് കേടായി പോകാറുണ്ട് അത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടി കുറച്ചു മെഴുക് തേച്ചു കൊടുത്താൽ മാത്രം മതി.
അടുത്തതായി ഇസ്തിരി ചെയ്യുന്ന സമയത്ത് വളരെ കനം കുറഞ്ഞ വസ്ത്രങ്ങൾ ഇസ്തിരി ചെയ്യാൻ എടുക്കുമ്പോൾ വസ്ത്രത്തിനു മുകളിൽ ആദ്യം ന്യൂസ് പേപ്പർ വെച്ച് അതിനു മുകളിലൂടെ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് വസ്ത്രങ്ങൾ ഒട്ടിപ്പിടിക്കും എന്ന പേടി വേണ്ട. അടുത്ത ഒരു ടിപ്പ് ഗ്ലാസിന്റെ മൂടികൾ ഉണ്ടെങ്കിൽ അത് വളരെ വൃത്തിയോടെ ക്ലീൻ ചെയ്യുന്നതിനായി അതിലേക്ക് കുറച്ചു ഉപ്പ് വിതറി കൊടുക്കുക ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ആക്കിയാൽ മതി. Credit : Prarthana’ s world