ജോലിക്ക് പോകുന്ന വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം പലപ്പോഴും ഗ്യാസ് ഉപയോഗിച്ചു കൊണ്ടാകും ചോറ് വെക്കുന്നത് പക്ഷേ പല വീട്ടമ്മമാരും ഇപ്പോഴും പഴയ രീതിയിൽ വിറക് അടുപ്പുകളിൽ ചോറ് വെക്കുന്നവരും ഉണ്ടായിരിക്കും. ഗ്യാസ് അടുപ്പുകളിൽ ചോറ് വയ്ക്കുന്ന വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമാകുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് ഗ്യാസ് അധികം ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ കൃത്യമായി തന്നെ ഇനി ചോറ് വേവിക്കാൻ വെക്കാം. എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഏത് അരിയാണോ നിങ്ങൾ എടുക്കുന്നത് അത് ആവശ്യമുള്ള അളവിൽ എടുത്ത നല്ലതുപോലെ കഴുകി വൃത്തിയാക്കുക. അതിനുശേഷം അതിലേക്ക് വെള്ളം ഒഴിച്ച് കുതിർക്കാനായി അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ വെന്ത് കിട്ടുന്നതായിരിക്കും. അതേസമയം അരി എത്രയാണോ എടുത്തിരിക്കുന്നത് അതിന്റെ ഇരട്ടി അളവിൽ വെള്ളം ഒരു പാത്രത്തിൽ തിളപ്പിക്കാനായി വയ്ക്കുക ശേഷം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് അരിയിട്ട് കൊടുക്കുക
ശേഷം അത് ചൂടാക്കാൻ വയ്ക്കുക അതേസമയം തന്നെ മറ്റൊരു പാത്രത്തിൽ കുറച്ചു വെള്ളം നന്നായി തിളപ്പിക്കാൻ വയ്ക്കുക വളരെ കുറച്ച് മാത്രം മതി. ശേഷം അരി തിളച്ചു വരുമ്പോൾ ഓഫ് ചെയ്യുക അതിനുശേഷം ഒരു കുക്കർ എടുത്ത് അതിലേക്ക് ആദ്യം. തിളപ്പിക്കാനായി മാറ്റിവെച്ച വെള്ളം നന്നായി തിളച്ചു കഴിഞ്ഞ് കുക്കറിലേക്ക് ഒഴിക്കുക
ശേഷം അരി വേവിക്കാൻ വെച്ച പാത്രം അതിലേക്ക് ഇറക്കിവച്ച് അടച്ചു വയ്ക്കുക ശേഷം കുക്കർ അടച്ചുവയ്ക്കുക. ശേഷം ഒരു മണിക്കൂർ നേരത്തേക്ക് അതുപോലെ തന്നെ അടച്ചുവയ്ക്കുക അതുകഴിഞ്ഞ് നിങ്ങൾ തുറന്നു നോക്കൂ സാധാരണ അരി വെക്കുന്നതുപോലെ തന്നെ നന്നായി വെന്ത് കിട്ടുന്നതായിരിക്കും. അരി ഇട്ടതിനുശേഷം വെള്ളം നന്നായി തിളക്കുന്നത് വരെ മാത്രം ഗ്യാസ് ഉപയോഗിച്ചാൽ മതി അതിനുശേഷം ഇതുപോലെ കുക്കറിൽ ഉപയോഗിച്ചുകൊണ്ട് നമുക്ക് ബാക്കി അരി നന്നായി വേവിച്ച് എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips