രാവിലെ ബ്രേക്ക്ഫാസ്റ്റിനെ ദോശ കഴിക്കാൻ ഇഷ്ടമില്ലാത്ത ആരും തന്നെ ഉണ്ടാകില്ല ദോശ ഉണ്ടാക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് മാവ് വളരെ അധികം കൃത്യമായി തയ്യാറാക്കണം അതുപോലെ തന്നെയാണ് അത് ചുട്ടെടുക്കുമ്പോഴും. വളരെ കൃത്യതയോടെ ദോശക്കല്ലിൽ നിന്നും ദോശ എടുക്കാൻ സാധിക്കണം. എന്നാൽ ചില സന്ദർഭങ്ങളിൽ എങ്കിലും ദോശക്കല്ലിൽ നിന്ന് ദോശ കൃത്യമായി തന്നെ എടുക്കാൻ സാധിക്കാതെ വരും .
അങ്ങനെയുള്ള സന്ദർഭങ്ങളിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് വാളൻപുളി പിഴിഞ്ഞ് വയ്ക്കുക. ദോശ പാൻ ചൂടാക്കി അതിലേക്ക് പുളി വെള്ളം ഒഴിച്ച് നല്ലതുപോലെ ചൂടാക്കി എടുക്കുക ദോശക്കല്ലിന്റെ എല്ലാ ഭാഗത്തും നന്നായി തന്നെ തേച്ചു കൊടുക്കേണ്ടതാണ്.
ശേഷം നന്നായി ഡ്രൈ ആയി വരുമ്പോൾ ദോശക്കല്ല് കഴുകി വൃത്തിയാക്കുക ശേഷം ഇതുപോലെ തന്നെ ഒരു മുട്ട പൊട്ടിച്ചൊഴിച്ച് എല്ലാ ഭാഗത്തും സ്പ്രെഡ് ചെയ്തു നല്ലതുപോലെ ചൂടാക്കുക വീണ്ടും കഴുകിയെടുക്കുക വീണ്ടും ചൂടാക്കി അതിലേക്ക്ഒരു സവാളയുടെ പകുതി കമഴ്ത്തിവെച്ച് നന്നായി ഉറച്ചു കൊടുക്കുക .
ശേഷം ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചുകൊടുക്കുക. ചൂടായി വരുമ്പോൾ ദോശ മാവ് ഒഴിച്ച് നോക്കൂ വിട്ടു വരുമ്പോൾ ദോശക്കല്ലിൽ നിന്നും ദോശ പറഞ്ഞു വരുന്നത് കാണാം. വളരെ കാലം പഴക്കം ചെന്നാൽ ദോശക്കല്ല് ആണ് നിങ്ങൾ ഉപയോഗിക്കാൻ പോകുന്നത് എങ്കിൽ ഇതുപോലെ ചെയ്യുക. വളരെ എളുപ്പത്തിൽ തന്നെ ഇനി ദോശകല്ല് മയക്കിയെടുക്കാനും സാധിക്കും കൃത്യമായി ദോശ ഉണ്ടാക്കാനും സാധിക്കും. Credit : Vichus Vlogs