നല്ല മൊരിഞ്ഞ ദോശ കഴിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. അതുപോലെ വളരെ രുചികരമായ ദോശ കഴിക്കുന്നതിന് ആദ്യമായി ചെയ്യേണ്ടത് അതിനുവേണ്ട മാവ് കൃത്യമായ രീതിയിൽ തയ്യാറാക്കുക എന്നതാണ്. ദോശമാവ് നന്നായി പൊന്തിവന്ന് മാത്രമാണ് ദോശ ഉണ്ടാക്കുമ്പോൾ വളരെ രുചികരമായി കഴിക്കാൻ സാധിക്കുന്നത്. ഇനി ദോശമാവ് പൊന്തി വരുന്നതിന് ചപ്പാത്തി കോല് മാത്രം മതി. എങ്ങനെയാണ് ചപ്പാത്തി കോല് ഉപയോഗിച്ച് കൊണ്ട് ദോശമാവ് പതഞ്ഞ് പൊന്തി വരുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് പച്ചരി നന്നായി കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിർത്തു വയ്ക്കുക അതോടൊപ്പം തന്നെ ഒരു കപ്പ് ഉഴുന്ന് നന്നായി കഴുകി ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. അതോടൊപ്പം കാൽ ടീസ്പൂൺ ഉലുവ കൂടി ആവശ്യത്തിന് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഇവ മൂന്നും നന്നായി കുതിർന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ആദ്യം ഉഴുന്നും ഉലുവയും നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക.
അടുത്തതായി കുതിർത്തു വച്ചിരിക്കുന്ന പച്ചരിയും അതോടൊപ്പം തന്നെ അരക്കപ്പ് ചോറും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കുക ഒട്ടും തന്നെ തരികൾ ഇല്ലാതെ തന്നെ അരച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം ഉഴുന്നിലേക്ക് ചേർത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ലൂസായി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. അതിനുശേഷം എല്ലാവരുടെയും വീട്ടിലും ഉണ്ടാകുന്ന ചപ്പാത്തി കോലു ഉപയോഗിച്ച് മാവ് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
10 15 മിനിറ്റ് എങ്കിലും നിർത്താതെ ഇളക്കി കൊടുക്കുക. അതിനുശേഷം പാത്രം അടച്ച് മാവ് പൊന്തി വരുന്നതിനായി മാറ്റിവെക്കുക. ആറോ ഏഴുമണിക്കൂറിന് ശേഷം നോക്കുകയാണെങ്കിൽ നല്ല സോപ്പ് പതഞ്ഞു പൊന്തുന്നതു പോലെ തന്നെ മാവ് പൊന്തി വന്നിരിക്കുന്നത് കാണാം. എല്ലാവരും തന്നെ ഈ രീതിയിൽ ഇനി ദോശമാവ് തയ്യാറാക്കിവെച്ചു നോക്കൂ. ഇനി എല്ലാവർക്കും വളരെ രുചികരമായ ദോശയും ഇഡലിയും കഴിക്കാം. ഇന്നുതന്നെ തയ്യാറാക്കി നോക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.