നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിങ് നഷ്ടപ്പെട്ടാൽ പിന്നീട് അത്തരം പാത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നാണ് പൊതുവേ പറയുന്നത്. അത് ശരിയാണ് അതിന്റെ കോട്ടിങ്ങ് ഇളകി പോരുന്ന അവസ്ഥയാണെങ്കിൽ അതിൽ ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ അതിന്റെ കെമിക്കലുകൾ ഉണ്ടാകാനും അത് നമ്മുടെ ആരോഗ്യത്തിന് വളരെ മോശമായി ബാധിക്കുകയും ചെയ്യും.
അതുകൊണ്ട് ആരും തന്നെ കോട്ടിങ്ങ് പോയ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കരുത് എന്നാൽ അത് കളയുന്നതിനു മുൻപായും ഫലപ്രദമായ രീതിയിൽ അതിനെ എങ്ങനെ മാറ്റിയെടുക്കാം എന്നു കൂടി നോക്കാം. കളയാതെ തന്നെ നമുക്ക് നോൺസ്റ്റിക് പാത്രങ്ങളെയും വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന രീതിയിലേക്ക് മാറ്റിയെടുത്താലോ. അതിനായി എന്ത് ചെയ്യണം എന്ന് നോക്കാം.
ആദ്യം തന്നെ എന്നോട് ചെയ്ത പാത്രം എടുക്കുക ശേഷം ഒരു സാൻഡ് പേപ്പർ ഉപയോഗിച്ചുകൊണ്ട് അതിന്റെ കോട്ടിംഗ് ഉള്ള ഭാഗത്തെല്ലാം ഉരച്ചു കൊടുക്കുക ഇപ്പോൾ അതിന്റെ കോട്ടിംഗ് എല്ലാം പോയി സാധാരണ ഒരു അലുമിനിയം പാത്രപോലെ കാണപ്പെടും. പാനിന്റെ എല്ലാ ഭാഗത്തുള്ള കോട്ടിങ്ങും ഇതുപോലെ ഉരച്ചു കളയുക.
ഒരു 10 15 മിനിറ്റ് ഉരച്ചു കൊടുക്കുകയാണെങ്കിൽ ഇളകി പോരുന്നതായിരിക്കും. അതുപോലെ നന്നായി ഉരച്ച് വൃത്തിയാക്കേണ്ടത് പ്രത്യേകം ശ്രദ്ധിക്കുക. ശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കുക ഇപ്പോൾ അത് സാധാരണ ഒരു അലുമിനിയം പാൻ പോലെ കാണപ്പെടും എന്ന് നിങ്ങൾക്ക് ധൈര്യമായി തന്നെ ഇത് ഉപയോഗിക്കാൻ സാധിക്കും. വീട്ടിൽ കോട്ടിങ്ങ് പോയ നോൺസ്റ്റിക് പാൻ ഉണ്ടെങ്കിൽ എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : infro tricks