പച്ചമുളക് ഉണ്ടെങ്കിൽ ഒരെണ്ണം ദോശമാവിന് മുകളിലിട്ട് വയ്ക്കു. ഉണ്ടാകുന്ന മാജിക് കണ്ടാൽ നിങ്ങൾ ഞെട്ടും.

രാവിലെ ബ്രേക്ക്ഫാസ്റ്റിനെ ദോശ ഇഡലി എന്നിവ കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല ഇന്നത്തെ തിരക്കുപിടിച്ച കാലത്ത് മിക്കവാറും ആളുകളും ദോശ മാവ് ഇഡലി മാവ് എന്നിവ പുറത്ത് നിന്നും വാങ്ങുന്നവർ ആയിരിക്കും കൂടുതൽ ആളുകളും എന്നാൽ ഇപ്പോഴും പഴയ രീതിയിൽ തന്നെ വീട്ടിൽ അരച്ചുവച്ച് തയ്യാറാക്കുന്ന വരും ഉണ്ടായിരിക്കും.

അങ്ങനെയുള്ളവർക്കറിയാം മാവ് ചൂടുള്ള കാലാവസ്ഥയാണെങ്കിൽ പെട്ടെന്ന് തന്നെ പൊന്തി വരുന്നതായിരിക്കും. എന്നാൽ തണുത്ത കാലാവസ്ഥയാണെങ്കിൽ മാവ് അരച്ചുവെച്ച് കുറെ സമയം കഴിഞ്ഞതിനുശേഷം മാത്രമേ അത് പൊന്തി വരികയുള്ളൂ. എന്നാൽ ഇനി അത്തരത്തിലുള്ള അവസ്ഥകളൊന്നും വേണ്ട മാവ് എപ്പോൾ അരച്ചുവെച്ചാലും വളരെ പെട്ടെന്ന് പൊന്തി വരുന്നതിനുവേണ്ടി ഒരു പച്ചമുളക് മാത്രം മതി.

അതിനായി ചെയ്യേണ്ടത് ദോശമാവ് അരച്ചുവച്ചതിനുശേഷം അതിനുമുകളിലായി ഒരു പച്ചമുളക് ഇട്ടു കൊടുക്കുക അതിനുശേഷം ചെയ്യേണ്ടത് ഒരു കുക്കർ എടുത്ത് 5 മിനിറ്റ് ചൂടാക്കുക ശേഷം ചൂടായ കുക്കറിന്റെ അകത്തേക്ക് ഒരു തട്ട് വെച്ച് കൊടുക്കുക അതുകഴിഞ്ഞ് ദോശമാവിന്റെ പാത്രം അതിലേക്ക് ഇറക്കി വയ്ക്കുക കുക്കർ അടച്ച് അരമണിക്കൂറിന് ശേഷം തുറന്നു നോക്കൂ.

മാവ് നല്ലതുപോലെ പൊന്തി വന്നിരിക്കുന്നത് കാണാം. അപ്പത്തിന്റെ മാവ് ആയാലും ഇതേ രീതിയിൽ തന്നെ നമുക്ക് പൊന്തിച്ചെടുക്കാവുന്നതേയുള്ളൂ. ദിവസം മാവ് തയ്യാറാക്കി വയ്ക്കുന്നവരാണെങ്കിൽ കൂടിയും ഇതുപോലെ പച്ചമുളക് ഇട്ട് വയ്ക്കുകയാണെങ്കിൽ രാവിലത്തേക്ക് മാവ് നല്ലതുപോലെ പൊന്തി വരുന്നതായിരിക്കും. Credit : Prarthana’ s world

Leave a Reply

Your email address will not be published. Required fields are marked *