പാല് തിളപ്പിക്കാൻ വയ്ക്കുമ്പോൾ അത് പറഞ്ഞു പുറത്തേക്ക് പോയി പാത്രങ്ങളും ഗ്യാസ് അടുപ്പും എല്ലാം വൃത്തികേട് ആകുന്ന അവസ്ഥ പലപ്പോഴും ആർക്കും ഉണ്ടായിട്ടുണ്ടാകും. പാല് തിളപ്പിക്കാൻ വയ്ക്കുന്ന സമയത്ത് എപ്പോഴും ഒരാൾ അടുത്തില്ലെങ്കിൽ അത് പെട്ടെന്ന് തിളച്ചു പൊന്തി വരികയും ചെയ്യും. എന്നാൽ പാൽ തിളച്ചപ്പുറത്തേക്ക് പോകാതിരിക്കാൻ വേണ്ടി ഒരു സൂത്രം ചെയ്താൽ മതി.
ചെയ്യേണ്ട സൂത്രം എന്താണെന്ന് വെച്ചാൽ പാൽ തിളപ്പിക്കാനായി വയ്ക്കുമ്പോൾ അതിലേക്ക് ഒരു ചെറിയ പാത്രം കമിഴ്ത്തി വയ്ക്കുക. അങ്ങനെ ചെയ്യുകയാണെങ്കിൽ പാൽ തിളച്ചാലും ഒട്ടും തന്നെ പതഞ്ഞു പുറത്തേക്കു പോകില്ല. അതുകൊണ്ടുതന്നെ പാൽ തിളപ്പിക്കാൻ വയ്ക്കുമ്പോൾ എപ്പോഴും ഒരാൾ അടുത്ത് തന്നെ ഉണ്ടാകണമെന്നില്ല ഇടയ്ക്ക് വന്ന് നോക്കിയാൽ മാത്രം മതി. എല്ലാവരും ഈ ടിപ്പ് ചെയ്തു നോക്കുമല്ലോ. മറ്റൊരു കിച്ചൻ ടിപ്പ് നോക്കാം.
ഇഡലി ഉണ്ടാക്കുന്ന സമയത്ത് ഇഡലി വെന്തു വന്നതിനുശേഷം തട്ടിൽ നിന്ന് അത് വിട്ടു വരുന്നതിന് പ്രയാസപ്പെടുന്നുണ്ടോ. എന്നാൽ ഇത് മാത്രം ചെയ്താൽ മതി മാവ് ഒഴിക്കുന്നതിനു മുൻപ് ഇഡലി തട്ടിൽ നല്ലതുപോലെ വെളിച്ചെണ്ണ ആവിയിൽ നന്നായി ചൂടാക്കി എടുക്കുക. അതിനുശേഷം മാവൊഴിക്കൂ വളരെ എളുപ്പത്തിൽ തന്നെ ഇഡലി എടുക്കാൻ സാധിക്കും.
അടുത്ത ടിപ്പ് എളുപ്പത്തിൽ തക്കാളിയുടെ തൊലി കളഞ്ഞെടുക്കുന്നതിനുള്ള മാർഗം നോക്കാം അതിനായി ആദ്യം തന്നെ ഒരു ചെറിയ കമ്പി എടുത്ത് തക്കാളിയിൽ കുത്തിയിറക്കുക ശേഷം ഗ്യാസ് അടുപ്പ് ഓൺ ചെയ്ത് ചെറുതായി അത് ചൂടാക്കുക. ഇപ്പോൾ നിങ്ങൾക്ക് കാണാം തൊലി എല്ലാം തന്നെ അടർന്നു വരുന്നത് അതിനുശേഷം വളരെ ഈസിയായി തക്കാളിയുടെ തോല് കളഞ്ഞെടുക്കാം. ഇപ്പോൾ എല്ലാവരും ചെയ്തു നോക്കുമല്ലോ. Video credit : Prarthana ‘s world