ദോശ കഴിക്കാൻ എല്ലാവർക്കും തന്നെ വളരെയധികം ഇഷ്ടമാണ്. എന്നാൽ ഇത് ഉണ്ടാകുമ്പോൾ പലപ്പോഴും പാനൽ ഒട്ടിപ്പിടിക്കുന്ന അവസ്ഥ എല്ലാവർക്കും തന്നെ ഉണ്ടായിട്ടുണ്ടാകും. ഇത് ഇല്ലാതാക്കുന്നതിനുവേണ്ടി പലതരം മാർഗ്ഗങ്ങളും പരീക്ഷിച്ചു നിങ്ങൾ തോറ്റുപോയോ. എന്നാൽ ഇനി ദോശ പാനിൽ നിന്നും ദോശ പൂ പോലെ ഇളകി വരുന്നതിന് ഒരു ടിപ്പ് നോക്കാം.
അതിനായി ആദ്യം തന്നെ നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം ചൂടാക്കാൻ വയ്ക്കുക ശേഷം അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ കുറച്ച് സവാളയോ അല്ലെങ്കിൽ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് കൊടുക്കുക.
സവാള നല്ലതുപോലെ വഴന്നു ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്തു കോരി മാറ്റുക. അതിനുശേഷം ഈ പാനിൽ ദോശ മാവ് ഒഴിച്ച് തയ്യാറാക്കി നോക്കൂ. ദോശ പാനിൽ ഒട്ടും ഒട്ടിപ്പിടിക്കാതെ തന്നെ ഈസിയായി മൊരിയിച്ച് എടുക്കാം.
രാവിലെ ബ്രേക്ക്ഫാസ്റ്റിന് ദോശ ഉണ്ടാക്കുന്ന സമയത്ത് ഇതുപോലെ പ്രശ്നങ്ങൾ നേരിടുന്ന വീട്ടമ്മമാർ ഉണ്ടെങ്കിൽ ഉടനെ തന്നെ കുറച്ച് സവാളയോ അരിഞ്ഞ് പാനിൽ ഇട്ട് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ ടിപ്പ് എല്ലാവരും ചെയ്തു നോക്കാൻ മറക്കല്ലേ. ഇന്ന് തന്നെ ഇതുപോലെ ഒരു ടിപ്പ് ചെയ്തു നോക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Grandmother tips