മലയാളികൾക്ക് ഏതു ഭക്ഷണമായാലും അതിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് നാളികേരം. കൂടുതലായും തേങ്ങ അരച്ച് ഉണ്ടാക്കിയ ഭക്ഷണങ്ങൾ ആയിരിക്കും മലയാളികൾക്ക് കഴിക്കാൻ ഇഷ്ടം ആയിട്ടുള്ളത്. എന്നാൽ തേങ്ങ ചിരകി എടുക്കുന്നതിന് ഒരുപാട് മടിയായിരിക്കും. അങ്ങനെയുള്ളവർക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് ഇത്.
അതിനായി ഒരു തേങ്ങ മുറിച്ച് അതിന്റെ ഒരു മുറി തേങ്ങ ഇതുപോലെ അടുപ്പിൽ വെച്ച് ചെറുതായി ചൂടാക്കുക. രണ്ടു മിനിറ്റ് ചൂടാക്കിയ ശേഷം പുറത്തേക്ക് എടുക്കുക. അതിനുശേഷം ഒരു കത്തികൊണ്ട് പറഞ്ഞു നോക്കൂ വളരെ എളുപ്പത്തിൽ അതിലെ കാമ്പ് പുറത്തേക്ക് എടുക്കാൻ സാധിക്കും. അതിനുശേഷം ചെറിയ കഷണങ്ങളാക്കി നുറുക്കിയോ അല്ലെങ്കിൽ ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റ് ചെയ്തോ തേങ്ങ ഉപയോഗിക്കാവുന്നതാണ്.
അടുത്ത ഒരു ടിപ്പ് പരിപ്പ് വേവിക്കാൻ വയ്ക്കുമ്പോൾ അതിൽ കുറച്ച് വെളിച്ചെണ്ണ കൂടി ചേർത്തു കൊടുക്കുകയാണെങ്കിൽ വെന്ത് പുറത്തേക്ക് അതിലെ വെള്ളമെല്ലാം തെറിച്ചു പോകുന്നത് ഒഴിവാക്കി കിട്ടും. അതുപോലെ തന്നെ അരി വയ്ക്കുന്ന സമയത്ത് ചോറ് വെന്ത് കുഴഞ്ഞു പോകാതിരിക്കാൻ കുറച്ചു വെളിച്ചെണ്ണ കൂടി ചേർത്താൽ ഒരു ചോറ് ഒന്നിനോടൊന്ന് ഒട്ടി ഇരിക്കാതെ കിട്ടും.
അടുത്തതായി വീട്ടിലേക്ക് കൂടുതൽ നാരങ്ങകൾ വാങ്ങുകയാണെങ്കിൽ കുറെ നാളത്തേക്ക് കേടു വരാതിരിക്കാനുള്ള ഒരു ടിപ്പാണ് അതിനായി ചെയ്യേണ്ടത് ചെറുനാരങ്ങ ഒരു ചില്ലിന്റെ കുപ്പിയിൽ ആക്കി വയ്ക്കുക. ശേഷം നാരങ്ങ മുഴുവനായി മുങ്ങിപ്പോകുന്ന വെള്ളം ഒഴിക്കുക. ശേഷം ഫ്രിഡ്ജിൽ വയ്ക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുറെ നാളത്തേക്ക് നാരങ്ങ കേടാകാതെ ഇരിക്കും. Credit : Prarthana ‘s world