വീട്ടിൽ ഡേറ്റ് കഴിഞ്ഞതോ അല്ലെങ്കിൽ ഉപയോഗിക്കാതെ ഇരിക്കുന്നതോ ആയ പഴയ പൗഡർ ഉണ്ടെങ്കിൽ അത് കളയുന്നതിനു മുൻപായി അത് ഉപയോഗിച്ചുകൊണ്ട് അടുക്കളയിൽ ചെയ്യാൻ പറ്റുന്ന കുറെ ടിപ്പുകൾ നോക്കിയാലോ. ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് ഗ്യാസ് അടുപ്പിന്റെ ഉപയോഗം എല്ലാം കഴിഞ്ഞതിനുശേഷം എത്ര കഴുകി വൃത്തിയാക്കിയാലും ചില എണ്ണ മെഴുകുക്കളോ അല്ലെങ്കിൽ തുടച്ചതിന്റെ പാടുകളോ അവശേഷിക്കാം.
അതുകൊണ്ട് വൃത്തിയാക്കി കഴിഞ്ഞതിനുശേഷം കുറച്ച് പൗഡർ ഇട്ടുകൊടുക്കുക അതിനുശേഷം ഒരു ഉണങ്ങിയ തുണികൊണ്ട് തുടച്ചെടുത്തു നോക്കൂ. പുതിയത് പോലെ നല്ല തിളക്കത്തിൽ കാണപ്പെടും. അതുപോലെ രാത്രി അടുക്കളയിലെ ജോലികളെല്ലാം കഴിഞ്ഞ് മാത്രമല്ല കഴുകി കഴിഞ്ഞതിനുശേഷം കിച്ചൻ സിംഗിന്റെ വെള്ളം പോകുന്ന ഭാഗത്തായി കുറച്ച് പൗഡർ ഇട്ടുകൊടുക്കുക .
ഇങ്ങനെ ചെയ്യുകയാണെങ്കിൽ പാറ്റകൾ വരുന്നത് ഒഴിവാക്കാൻ സാധിക്കും. അടുത്ത ടിപ്പ് അടുക്കളയിലും വീടിന്റെ ചുമരുകളിലൂടെ എല്ലാം ഉറുമ്പുകൾ വരിവരിയായി പോകുന്നത് നാം കാണാറില്ലേ. അവയെ ഇനി വളരെ എളുപ്പത്തിൽ തന്നെ തുരത്തി ഓടിക്കാൻ ഒരു മാർഗ്ഗം ഉണ്ട്. അതിനായി ചെയ്യേണ്ടത് അടുക്കളയിൽ ഉറുമ്പ് വരുന്ന ഭാഗങ്ങളിൽ എല്ലാം തന്നെ ഈ പൗഡർ ഒന്ന് ഇട്ടു കൊടുക്കുക.
ഇങ്ങനെ ചെയ്താൽ ഉറുമ്പുകൾ വരുന്നതിന് ഇല്ലാതാക്കാൻ സാധിക്കും. അതുപോലെ തന്നെ ഒരു സ്പ്രേ കുപ്പിയിൽ കുറച്ച് പൗഡറും കുറച്ച് വെള്ളവും ഒഴിച്ച് നല്ലതുപോലെ കുലുക്കി എടുക്കുക. ഈ വെള്ളം വീട്ടിലെ കർട്ടനുകളിലും അതുപോലെ തന്നെ താഴെയുള്ള മാറ്റുകളിലും എല്ലാം സ്പ്രൈ ചെയ്തുകൊടുക്കുകയാണെങ്കിൽ. വീടിന്റെ അകത്തെല്ലാം തന്നെ സുഗന്ധം ഉണ്ടായിരിക്കും. ബാത്റൂമിലും ഈ സ്പ്രേ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Grandmother tips