അടുക്കളയിൽ ജോലി ചെയ്യുന്നവർക്ക് ഒരു പ്രാവശ്യമെങ്കിലും പറ്റി പോകാവുന്ന ഒന്നാണ് പാത്രം അടിക്കു പിടിച്ചു പോകുന്നത്. ഇതുപോലെ കരിഞ്ഞുപോകുന്ന പാത്രങ്ങൾ വൃത്തിയാക്കി എടുക്കുന്നതിന് വളരെയധികം അധ്വാനം ആവശ്യമായി വരുന്നു. കുറേനേരം ഉരച്ച് വൃത്തിയാക്കി എടുത്താൽ പോലും പാത്രത്തിന്റെ പുതുമ നഷ്ടപ്പെട്ട് പോകുന്നതായിരിക്കും ഫലം.
എന്നാൽ ഇനി അത്തരം പ്രശ്നങ്ങൾക്ക് വിടപറയാം ഒരു ടീസ്പൂൺ തേയില കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഇനി കരിഞ്ഞു പിടിച്ച പാത്രങ്ങൾ വൃത്തിയാക്കി എടുക്കാം. എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ കഴിഞ്ഞ് പിടിച്ച പാത്രത്തിൽ എത്രത്തോളം കരിഞ്ഞ ഭാഗമുണ്ടോ അത്രത്തോളം വെള്ളമെടുക്കുക. ശേഷം അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ തേയിലപ്പൊടി ചേർത്തു കൊടുക്കുക അതിനുശേഷം നന്നായി തിളപ്പിച്ച് എടുക്കുക. നന്നായി തിളച്ചു വന്നതിനുശേഷം അതിലേക്ക് പാത്രം കഴുകുന്ന ഏതെങ്കിലും ഒരു ലോഷൻ ചേർത്തു കൊടുക്കുക.
ശേഷം ഒരു തവികൊണ്ട് ചെറുതായി ഇളക്കി കൊടുക്കുക. അഞ്ചു മിനിറ്റോളം തന്നെ തിളപ്പിച്ചെടുക്കേണ്ടതാണ് അതിനുശേഷം ഇറക്കി വയ്ക്കുക. അതിനുശേഷം വെള്ളം കളയുമ്പോൾ കാണാം കരിഞ്ഞ ഭാഗങ്ങളെല്ലാം തന്നെ പോയിരിക്കുന്നത്. ആവശ്യമെങ്കിൽ ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കാവുന്നതുമാണ്. അടുത്ത ഒരു ടിപ്പ് പാത്രങ്ങളിൽ ഉണ്ടാകുന്ന ചില കറപിടിച്ച പാടുകൾ മാറ്റുന്നതിന് ഒരു എളുപ്പമാർഗം ഉണ്ട്.
അതിനായി പാത്രം എടുത്ത് അതിൽ കുറച്ച് വെള്ളം ഒഴിച്ച് ചൂടാക്കുക അതിലേക്ക് ഒരു പകുതി നാരങ്ങ ഇട്ടുകൊടുക്കുക. അതിലേക്ക് പാത്രം കഴുകുന്ന ഏതെങ്കിലും ലോഷനും കൂടി ഒഴിച്ചു കൊടുത്തതിനു ശേഷം നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു വന്നതിനുശേഷം വെള്ളം കളയുക. ആവശ്യമെങ്കിൽ ഒരു സ്ക്രബ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുക. വൃത്തിയായി വരുന്നത് കാണാം. ഈ രീതിയിൽ എല്ലാ വീട്ടമ്മമാരും ചെയ്തു നോക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.