Using Orange peel To Kitchen Cleaning : എല്ലാ വീട്ടമ്മമാർക്കും വളരെ എളുപ്പത്തിൽ ക്ലീനിങ് പരിപാടികൾ ചെയ്യാൻ കളയാൻ വച്ചിരിക്കുന്ന നാരങ്ങയുടെ തോല് മാത്രം മതി ഇതിനായി ചെറുനാരങ്ങയുടെ തോലോ ഓറഞ്ചിന്റെ തോല് ഉപയോഗിക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ ഓറഞ്ചിന്റെ പോലെ എടുക്കുക ശേഷം കുറച്ചു വെള്ളത്തിൽ 5 മിനിറ്റ് മുക്കി വയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക.
ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ കല്ലുപ്പ് കൂടി ചേർത്തു കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് ഉപയോഗിച്ചുകൊണ്ട് അടുക്കളയിലെ ഏതുതരം വൃത്തിയാക്കാലും ചെയ്യാം. ആദ്യം തന്നെ മിക്സിയുടെ പുറംഭാഗത്തും മിക്സിയുടെ ജാർ ഉറപ്പിക്കുന്ന ഭാഗത്തും കാണുന്ന അഴുക്കുകൾ വൃത്തിയാക്കുന്നതിന് തയ്യാറാക്കിയ മിശ്രിതം ഒരു ബ്രഷ് മുക്കി എല്ലാ ഭാഗത്തും തേച്ചു കൊടുക്കുക. അതിനുശേഷം ഒരു തുണികൊണ്ട് തുടച്ച് വൃത്തിയാക്കി എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ എല്ലാ അഴുക്കുകളും പോകുന്നത് കാണാം.
അതുപോലെ തന്നെ മിക്സിയുടെ ജാർ വൃത്തിയാക്കുന്നതിനും ഇത് തന്നെ ഉപയോഗിക്കാവുന്നതാണ് ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് ഞാൻ എന്റെ അഴുക്കുപിടിച്ച ഭാഗങ്ങളിൽ എല്ലാം നന്നായി തുടച്ച് വൃത്തിയാക്കിയതിനു ശേഷം കഴുകി കളയുക. വീട്ടിൽ ഉപയോഗിക്കുന്ന ചില്ലു ഗ്ലാസുകൾ കുറച്ചുദിവസം കഴിഞ്ഞാൽ അത് മങ്ങിപ്പോകുന്നത് കാണാം. അതില്ലാതാക്കാൻ നാരങ്ങയോടൊപ്പം ചേർത്ത് ഈ മിശ്രിതം ചില ക്ലാസിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. 5 മിനിറ്റ് ശേഷം സ്പോഞ്ച് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
ചില ക്ലാസിൽ മാത്രമല്ല ചായ കുടിക്കാൻ എടുക്കുന്ന കപ്പുകളും സ്റ്റീൽ പാത്രങ്ങളിലെ അടിയിൽ ഉണ്ടാകുന്ന കറുത്ത കളറുകളും. പാത്രത്തിന്റെ ഉള്ളിൽ കാണുന്ന കറകളും ഇല്ലാതാക്കാൻ തേച്ചുപിടിപ്പിച്ചതിനുശേഷം അഞ്ചുമിനിറ്റ് മാറ്റിവെച്ച് സ്ക്രബർ ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുക. അടുത്തതായി വീട്ടിലെ പ്ലാസ്റ്റിക് കപ്പുകൾ ബക്കറ്റുകൾ എന്നിവ വൃത്തിയാക്കുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. കൂടാതെ ബാത്റൂം ടൈലുകൾ വാഷിംഗ് ബെസണുകൾ സ്റ്റീൽ പൈപ്പുകൾ ഇവ വൃത്തിയാക്കുന്നതിനും ഉപയോഗിക്കാം. Credit : Ansi’s Vlog