കരണ്ട് പോയ സമയങ്ങളിൽ വസ്ത്രങ്ങൾ ചെയ്യാൻ പല മാർഗങ്ങളും നാം പരീക്ഷിച്ചു നോക്കാറുണ്ട്. ചിലരാണെങ്കിൽ പഴയ രീതിയിൽ ഇസ്തിരിപ്പെട്ടി കനൽ എല്ലാം ഇട്ട് വസ്ത്രങ്ങൾ ചെയ്യുന്ന പതിവ് തുടർന്നുപോകുന്നവർ ഉണ്ടായിരിക്കാം. എന്നാൽ അതിനെല്ലാം തന്നെ ഒരുപാട് സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ രാവിലെ ജോലിക്ക് പോകുന്നവർ.
അതുപോലെ സ്കൂളിലേക്ക് പോകുന്ന കുട്ടികൾ ഇവർക്കെല്ലാം അവർ ഇട്ടു പോകുന്ന വസ്ത്രങ്ങൾ രാവിലെ അയൺ ചെയ്യുന്നവർ ആയിരിക്കും. എന്നാൽ ചില സമയങ്ങളിൽ കരണ്ട് പോവുകയാണെങ്കിൽ അതിന് സാധിക്കാതെ വരും. അത്തരം സന്ദർഭങ്ങളിൽ വളരെ ഫലപ്രദമായി ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗം നോക്കാം. സാധാരണ എല്ലാവരും വീട്ടിൽ ഉപയോഗിക്കുന്ന അയൺ ബോക്സ് എടുക്കുക.
ശേഷം അതിന്റെ വൈറയെല്ലാം തന്നെ നല്ലതുപോലെ കെട്ടിവയ്ക്കുക. ശേഷം ഗ്യാസ് അടുപ്പ് ഓൺ ചെയ്തു ചെറിയ തീയിൽ വെച്ച് ഇസ്തിരിപ്പെട്ടി ചൂടാക്കുക. ഓരോരുത്തർക്കും ആവശ്യമുള്ള ചൂടിൽ ഇസ്തിരിപ്പെട്ടി ചൂടായതിനു ശേഷം വസ്ത്രങ്ങൾ അയൺ ചെയ്യാൻ ഉപയോഗിക്കാം. സാധാരണ ഇഷ്ടപ്പെട്ടു ഉപയോഗിക്കുന്നത് പോലെ തന്നെ ഈ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും.
ഇസ്തിരിപ്പെട്ടി കേടാകും എന്ന പേടി വേണ്ട. ഇതുപോലെ ഒരു ട്രിക്ക് ഒന്ന് ചെയ്തു നോക്കൂ. കേടായ ഇസ്തിരിപ്പെട്ടികൾ വീട്ടിലുണ്ടെങ്കിൽ അവ ഉപയോഗിച്ച് ധൈര്യമായി ഈ രീതിയിൽ ചെയ്തു നോക്കാം. എല്ലാവരും ഇന്ന് തന്നെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips