എല്ലാവർക്കും രാവിലെ ബ്രേക്ക് ഫാസ്റ്റ് നല്ല പൂ പോലുള്ള ഇഡലിയും സോഫ്റ്റ് ദോശയും കഴിക്കാൻ ഇഷ്ടമാണല്ലേ. ചില സമയങ്ങളിൽ മാവ് പെർഫെക്റ്റ് ആയി വരുകയും ചില സമയങ്ങളിൽ വരാതിരിക്കുകയും ചെയ്യും. ദോശയും ഇഡലിയും ഉണ്ടാകുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അതിന്റെ കാരണം മാവ് തയ്യാറാക്കുന്നത് ശരിയല്ലാത്ത അതുകൊണ്ടാണ്.
അതുകൊണ്ടുതന്നെ ഇനിയെങ്ങനെ കൃത്യമായ അളവിലും രീതിയിലും മാവ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്ന് ഗ്ലാസ് പച്ചരി എടുക്കുക. ശേഷം നന്നായി കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക ശേഷം മറ്റൊരു പാത്രത്തിൽ അര ഗ്ലാസ് ഉഴുന്ന് ഒരു ടീസ്പൂൺ ഉലുവ എന്നിവയും നല്ലതുപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കുക.
കുതിർന്നു വന്നതിനു ശേഷം ആദ്യം കുതിർത്തയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക അതിലേക്ക് ഒരു കപ്പ് ചോറ് ഒരു ടീസ്പൂൺ പഞ്ചസാര മൂന്ന് ചുവന്നുള്ളി മൂന്ന് ടീസ്പൂൺ ചൊവ്വരി എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അടുത്തതായി ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ച് മാറ്റിവയ്ക്കുക. ശേഷം ഇവ നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം ചപ്പാത്തി ഉപയോഗിച്ച് അഞ്ചു മിനിറ്റോളം നന്നായി മിക്സ് ചെയ്യുക അതിനുശേഷം അടച്ചുവെക്കുക ആറോ ഏഴ് മണിക്കൂറിനുള്ളിൽ തന്നെയുമാവ് നല്ലതുപോലെ പൊന്തി വരുന്നതായിരിക്കും. ഇതുപോലെ മാവ് തയ്യാറാക്കൂ വളരെയധികം സോഫ്റ്റ് ആയിട്ടുള്ള മാവ് ആയിരിക്കും തയ്യാറായി കിട്ടുന്നത്. Video credit : Vichus Vlogs