കുപ്പി മാത്രം മതി ടാങ്കിലെ വെള്ളത്തിന്റെ അളവ് അറിയാൻ. നമുക്കെല്ലാവർക്കും ദിവസവും പറ്റിപ്പോകുന്ന ഒരു അബദ്ധമാണ് വാട്ടർ ടാങ്കിലെ വെള്ളം മുഴുവൻ കഴിഞ്ഞതിനുശേഷം ആയിരിക്കും നമ്മളെല്ലാവരും അറിയുന്നത് അതിനു മുൻപ് അത് നിറച്ചു വയ്ക്കുവാൻ നമ്മൾ എല്ലാവരും തന്നെ മറന്നു പോകും. എന്നാൽ ഇനി അത്തരം ഒരു അവസ്ഥ ആർക്കും തന്നെ ഉണ്ടാകില്ല.
കരണ്ട് ഇല്ലാത്ത സമയത്താണ് ഇതുപോലെ സംഭവിക്കുന്നതെങ്കിലും വെള്ളമില്ലാതെ നമ്മൾ ഒരുപാട് ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ഇതിനെ പരിഹാരം കണ്ടെത്താൻ വെറും രണ്ടു കുപ്പികൾ മാത്രം മതി. ഇതിലൂടെ കറന്റ് ലാഭിക്കാനും ഒരുപാട് വെള്ളം ഒഴുകി പോകുന്നത് തടയാനും സാധിക്കും. അതിനായി രണ്ട് ബോട്ടിൽ എടുക്കുക ശേഷം രണ്ടു കുപ്പികളിലും വെള്ളം നിറയ്ക്കുക.
ഒരു കുപ്പിയിൽ മുക്കാൽ ഭാഗവും മറ്റേ കുപ്പിയിൽ കാൽഭാഗവും ആണ് വെള്ളം നിറയ്ക്കേണ്ടത്. ശേഷം മുക്കാൽ ഭാഗം നിറച്ച കുപ്പിയിൽ ഒരു പ്ലാസ്റ്റിക് കയർ കൊണ്ട് കെട്ടി ടാങ്കിലേക്ക് ഇറക്കുക. അതിനുശേഷം ഇവിടെ നിന്നാണോ നമുക്ക് അളവ് അറിയേണ്ടത് അവിടേക്ക് പ്ലാസ്റ്റിക് കയർ ഇട്ടു കൊടുക്കുക. അതിനുശേഷം കാൽഭാഗം വെള്ളം നിറച്ച കുപ്പി അതിൽ കെട്ടിവയ്ക്കുക.
ശേഷം ബാങ്കിനുള്ളിൽ വെള്ളം നിറയുന്നതിനനുസരിച്ച് അതിലെ കുപ്പി പൊന്തി വരികയും. പുറത്തുള്ള കുപ്പി താഴ്ന്നു വരുകയും ചെയ്യും. വെള്ളം കുറയുന്നതിനനുസരിച്ച് ടാങ്കിലെ കുപ്പി താഴ്ന്നു പോവുകയും പുറത്തേ കുപ്പി പൊന്തി പോവുകയും ചെയ്യും. അതിലൂടെ നമുക്ക് അറിയാൻ സാധിക്കും ടാങ്കിലെ വെള്ളം തീരാറായോ ഇല്ലയോ എന്ന്. വളരെയധികം ഉപകാരപ്രദമായ ഈ ടിപ്പ് എല്ലാവരും ചെയ്തു നോക്കുമല്ലോ. Video credit : Ansis vlogs