നമ്മൾ എത്രയൊക്കെ വീട് വൃത്തിയായി സൂക്ഷിച്ചാലും ഒട്ടും പ്രതീക്ഷിക്കാതെ വരുന്നവരാണ് പല്ലി പാറ്റ എന്നിവർ. എത്രത്തോളം വൃത്തിയാക്കി നോക്കിയാലും അവിടെയെല്ലാം വൃത്തികേട് ആക്കുവാൻ ഇത് രണ്ടെണ്ണം മാത്രം മതി. എന്നാൽ ഇവ അമിതമായാൽ നമ്മുടെ ആരോഗ്യത്തിനും വളരെയധികം പ്രശ്നമാണ് കാരണം നമ്മൾ വൃത്തിയാക്കി വെച്ചിരിക്കുന്ന പാത്രങ്ങളിലൂടെ എല്ലാം പാറ്റകൾ പോകുമ്പോൾ അത് നമുക്ക് ആരോഗ്യപരമായിട്ടുള്ള പല പ്രശ്നങ്ങളും ഉണ്ടാകും.
അതുകൊണ്ടുതന്നെയാണ് വീട്ടിൽ നിന്നും പാറ്റകളെ ഓടിക്കുന്നതിന് വിപണികളിൽ ഇത്രയധികം മരുന്നുകൾ ലഭ്യമാകുന്നത്. എന്നാൽ ചെറിയ കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ നമുക്ക് ഇതുപോലെയുള്ള സാധനങ്ങൾ വെക്കാനും സാധിക്കില്ല അത് വളരെ അപകടം ആയിരിക്കും. അതുകൊണ്ട് നമുക്ക് വീട്ടിൽ തന്നെ പാറ്റ ഗുളിക തയ്യാറാക്കി എടുക്കാം.
എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ നമ്മൾ ഉപയോഗിക്കുന്നത് അല്ലെങ്കിൽ ഉപയോഗിച്ച് കളയാൻ വച്ചിരിക്കുന്നത് ആയിട്ടുള്ള പൗഡർ എടുക്കുക. അതൊരു പാത്രത്തിലേക്ക് ഇട്ടു വയ്ക്കുക അതോടൊപ്പം തന്നെ ഒന്നോ രണ്ടോ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് രൂപത്തിൽ തയ്യാറാക്കുക വെള്ളമൊഴിക്കുമ്പോൾ നന്നായി പതഞ്ഞു വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും നല്ലതുപോലെ ഉരുട്ടിയതിനുശേഷം ചെറിയ ഉരുളകളാക്കി എടുക്കുക.
ചെറിയ ബോളുകൾ വേണം ആക്കി എടുക്കുവാൻ. അതിനുശേഷം പാറ്റകൾ വരുന്ന സ്ഥലങ്ങളിലെല്ലാം ഇത് വെച്ചു കൊടുക്കുക. അലമാരയിൽ എല്ലാം ഒരു ബോൾ വെച്ചുകൊടുക്കുകയാണെങ്കിൽ നല്ല സുഗന്ധം ഉണ്ടാവുകയും ചെയ്യും മാത്രമല്ല പാറ്റകൾ പോവുകയും ചെയ്യും. ഈ ടിപ്പ് നിങ്ങൾ മറക്കാതെ ചെയ്തു നോക്കണേ. Credit : grandmother tips