നമ്മുടെ വീടുകളിൽ എല്ലാം തന്നെ എത്രത്തോളം നമ്മൾ ഓടിക്കാൻ നോക്കിയാലും വീണ്ടും വന്നു കയറുന്ന ഒന്നാണ് കൊതുക് കൊതുക് കാണാൻ വളരെ ചെറുതാണെങ്കിലും ആരോഗ്യത്തിന് വളരെയധികം ദോഷകരും ആയിട്ടുള്ള ഒന്നാണ് ഇതുമൂലം നമുക്ക് വലിയ രീതിയിലുള്ള മാരക അസുഖങ്ങളും വന്നേക്കാം അതുകൊണ്ടുതന്നെ അവയെ നമ്മുടെ ഇടയിൽ നിന്നും കുഞ്ഞുങ്ങളുടെ ഇടയിൽ നിന്നുമെല്ലാം അകറ്റി നിർത്തേണ്ടത് വളരെ അത്യാവശ്യമാണ് .
എന്നാൽ ചെറിയ കുട്ടികളുള്ള വീടുകളിൽ കൊതുകിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള മരുന്നുകൾ കത്തിച്ചു വയ്ക്കുന്നത് അവരുടെ ആരോഗ്യത്തിന് വളരെ ദോഷമായി ബാധിക്കുന്ന കാര്യമാണ് മാത്രമല്ല അത് മുതിർന്നവരെയും മോശമായി ബാധിക്കും അവരുടെ ആരോഗ്യത്തെയും സംരക്ഷിക്കേണ്ട നമ്മുടെ ഉത്തരവാദിത്വം ആണല്ലോ .
അതുകൊണ്ടുതന്നെ കൊതുകിനെ ഇല്ലാതാക്കുന്നതിന് വേണ്ടി വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് ഇത് അതിനായി ആദ്യം തന്നെ ഒരു ചിരാത് എടുക്കുക. അതിലേക്ക് ഏതെങ്കിലും ഒരു എണ്ണ ഒഴിച്ചു കൊടുക്കുക വെളിച്ചെണ്ണയോ വേപ്പെണ്ണയോ ഉപയോഗിക്കാവുന്നതാണ് ശേഷം അതിലേക്ക് ഒരു കറുപ്പ് പൊടിച്ച ചേർക്കുക.
ശേഷം വീട്ടിലുള്ള ഏതെങ്കിലും ഒരു തിരിയെടുത്ത് അതിലേക്ക് ഇറക്കിവച്ച് നനയ്ക്കുക. അതിനുശേഷം തിരി കത്തിക്കുക നിങ്ങൾ ഇത് വീട്ടിൽ സാധാരണ കൊതുക് വരുന്ന സമയത്ത് എവിടെയെങ്കിലും കത്തിച്ചു വയ്ക്കുക. കത്തുമ്പോൾ ഉണ്ടാകുന്ന മണം കൊതുകിനെ ഒട്ടുംതന്നെ സഹിക്കാൻ പറ്റുന്നതല്ല അതുകൊണ്ട് അവ വീട്ടിലേക്ക് കയറാതെ ഓടിപ്പോകും ഇതിന്റെ മണം നമുക്കും യാതൊരു തരത്തിലും ദോഷം ചെയ്യുന്നതല്ല അതുകൊണ്ട് ഇത് ധൈര്യമായി ചെയ്തു നോക്കാവുന്നതാണ്. Credit : grandmother tips