നമ്മുടെ വീട്ടിൽ എല്ലാം വൈകുന്നേരം കൊതുകിന്റെ ശല്യം വളരെ രൂക്ഷമായി ഉണ്ടാകാറുണ്ട് മഴക്കാലം ആണെങ്കിൽ പറയേണ്ട എത്ര കൊതുകാണ് വീട്ടിലേക്ക് കയറി വരുന്നത് എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല എന്നാൽ മഴക്കാലമല്ലാത്ത സമയത്തും സമയമാകുമ്പോഴേക്കും വീട്ടിൽ കൊതുക് വന്ന് നിറയും.
ഈ കൊതുകിനെ ഇല്ലാതാക്കുന്നതിനുവേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും ഇന്ന് ഉണ്ട്. അതിൽ പലതും നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷകരമായി ബാധിക്കുന്നതും ആകാം അതുകൊണ്ട് തന്നെ എപ്പോഴും നമ്മുടെ ആരോഗ്യത്തിന് യാതൊരു തരത്തിലും ദോഷം ഉണ്ടാക്കാത്ത രീതിയിൽ എന്നാൽ കൊതുകുകൾ ഒന്നും തന്നെ വീട്ടിലേക്ക് വരാതെ അവയെ ഓടിക്കുന്നതിന് വേണ്ടി നമുക്ക് ഇതുപോലെ മാസ്ക് വെളുത്തുള്ളിയും ഉപയോഗിച്ച് ഒരു ടിപ്പ് ചെയ്യാം.
അതിനായി ആദ്യം തന്നെ മൂന്ന് വെളുത്തുള്ളി എടുത്ത് തോലോടുകൂടി തന്നെ ചതക്കുക. അതിനുശേഷം മാസ് എടുക്കുക അതിന്റെ ഒരു ഭാഗം കത്രിക കൊണ്ട് കട്ട് ചെയ്യുക ഇപ്പോൾ അത് ഒരു കവർ പോലെ കാണപ്പെടും. ആ കവറിന്റെ ഉള്ളിലേക്ക് ചതച്ചുവെച്ച വെളുത്തുള്ളി ഇട്ടുകൊടുക്കുക.
ശേഷം ആ ഭാഗം നല്ലതുപോലെ കെട്ടിവയ്ക്കുക. അതിനുശേഷം വീടിന്റെ കൊതുക് വരുന്ന പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും ഇതുകൊണ്ട് പോയി തൂക്കിയിടുക. എത്ര വേണമെങ്കിലും ഇതുപോലെ തയ്യാറാക്കി എടുക്കാവുന്നതാണ് കൊതുക് വരുന്ന എല്ലാ ഭാഗത്തും സമയമാകുമ്പോൾ കൊണ്ടുപോയി തൂക്കിയിടുക ഒട്ടും കൊതുകുകൾ വീട്ടിലേക്ക് വരുകയില്ല. പ്രാവശ്യം നിങ്ങൾ ഇത് പരീക്ഷിച്ചു നോക്കൂ. Credit : Grandmother tips