തലമുടി പെട്ടെന്ന് നരച്ചു പോകുന്നതിനെ ഇന്ന് പ്രായവ്യത്യാസമില്ല. സാധാരണ പ്രായമായവർക്കാണ് കൂടുതലും മുടി നരച്ചത് കാണപ്പെടുന്നത് എന്നാൽ ഇപ്പോൾ പലർക്കും അത് മുൻപേ ഉണ്ടായി വരുന്നു. പലകാരണങ്ങളും ഉണ്ടായിരിക്കാം എന്തുതന്നെയായാലും അതിനൊരു ശാശ്വത പരിഹാരം ആയിട്ടാണ് ഒരു ടിപ്പ് പറയാൻ പോകുന്നത്.
അതിനു വേണ്ടി നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു ഉരുളൻ കിഴങ്ങ് എടുക്കുക ശേഷം അതിന്റെ തോല് മാത്രം എടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം ചെയ്യേണ്ടത് മറ്റൊരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് ഉരുളൻ കിഴങ്ങിന്റെ തോല് ഇട്ട് നന്നായി തിളപ്പിക്കുക തിളച്ച് അതിന്റെ നിറമെല്ലാം മാറി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക .
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ റോസ് വാട്ടർ ഒഴിച്ചു കൊടുത്തു ഇളക്കി യോജിപ്പിക്കുക ഈ വെള്ളമാണ് നമ്മുടെ ഔഷധം. ശേഷം തലയിൽ എല്ലാം തന്നെ ഈ വെള്ളം നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.
ശേഷം അരമണിക്കൂർ നേരം അതുപോലെ തന്നെ വെച്ച് സാധാരണ വെള്ളത്തിൽ കഴുകി കളയുക. ഉരുളൻ കിഴങ്ങിന്റെ മണം ഒന്നും തന്നെ നിങ്ങളുടെ തലമുടിയിൽ ഉണ്ടാകുന്നതല്ല കാരണം റോസ് വാട്ടർ ഉപയോഗിക്കുന്നത് കൊണ്ട്. അതുകൊണ്ട് എല്ലാവരും തന്നെ ഒന്ന് ട്രൈ ചെയ്തു നോക്കൂ ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner