മലയാളികൾക്ക് എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഭക്ഷണപദാർത്ഥമാണ് മീൻ എന്ന് പറയുന്നത്. ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള വിഭവങ്ങളാണ് തയ്യാറാക്കാറുള്ളത്. മീൻ പൊരിച്ചും കറിവെച്ചും പല രീതിയിൽ തയ്യാറാക്കിയും നാം കഴിക്കാറുണ്ട്. പല വീടുകളിലും മീൻ വാങ്ങുമ്പോൾ ഒന്നോ രണ്ടോ ദിവസത്തേക്ക് എങ്കിലും കൂടുതലായി വാങ്ങി വയ്ക്കുന്നവർ ആയിരിക്കും. അതിനായി എല്ലാവരും മീൻ കഴുകി വൃത്തിയാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക.
ആയിരിക്കും പതിവ്. അതുകൊണ്ടുതന്നെ ഇനി എങ്ങനെയാണ് ശരിയായ രീതിയിൽ മീൻ സൂക്ഷിക്കേണ്ടത് എന്ന് നോക്കാം ഇതുപോലെ ചെയ്യുകയാണെങ്കിൽ മീൻ എത്ര കാലം കഴിഞ്ഞാലും ചീഞ്ഞുപോകാതെ ഫ്രഷായി തന്നെ ഇരിക്കും. എങ്ങനെയാണ് മീൻ ഫ്രഷ് ആയി തന്നെ സൂക്ഷിച്ചുവയ്ക്കേണ്ടത് എന്ന് നോക്കാ. അതിനായി ഏതു മീനാണോ എടുത്തു വയ്ക്കാൻ ഉദ്ദേശിക്കുന്നത് ആ മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക.
അതിനുശേഷം നല്ല അടപ്പുറപ്പുള്ള ഒരു പാത്രം എടുക്കുക. ശേഷം ഓരോ മീനായി അതിലേക്ക് നല്ല രീതിയിൽ അടക്കി വയ്ക്കുക. അതിനുശേഷം പാത്രത്തിലേക്ക് മീൻ മുഴുവനായി മുങ്ങിപ്പോകുന്ന അത്രയും വെള്ളം ഒഴിക്കുക. മീൻ മുഴുവനായി മുങ്ങിപ്പോവുക തന്നെ വേണം. അതിനുശേഷം പാത്രം നന്നായി അടച്ചു വയ്ക്കുക. ശേഷം ഫ്രീസറിൽ വയ്ക്കുക. ഇങ്ങനെ വയ്ക്കുമ്പോൾ മീൻ എല്ലാം തന്നെ ഫ്രീസായി പോകും.
കൂടാതെ അത് എടുത്തുപയോഗിക്കുന്ന സമയത്ത് കുറച്ചുസമയം മുൻപ് തന്നെ പുറത്തേക്ക് എടുത്ത് വയ്ക്കുക. ശേഷം അതിനെ വെള്ളമെല്ലാം തന്നെ വറ്റി മീൻ നോർമൽ കാലാവസ്ഥയിലേക്ക് വന്നതിനുശേഷം മാത്രം ഉപയോഗിക്കുക. ഇതുപോലെ എടുത്തു സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ രണ്ടുമാസത്തോളം വേണമെങ്കിലും ഫ്രഷായി തന്നെയിരിക്കും. എല്ലാവരും തന്നെ ഇതുപോലെ ഒരു ടിപ്പ് ചെയ്തു നോക്കൂ. Credit : Grandmother Tips