Easy Bread snack Recipe : വൈകുന്നേരങ്ങളിൽ നല്ല ചൂട് ചായക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കാം. കുട്ടികൾ സ്കൂൾ വിട്ടു വരുമ്പോൾ ഇതുപോലെ തയ്യാറാക്കിയാൽ അവർക്ക് വളരെയധികം ഇഷ്ടപെടും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ 6 ബ്രഡ് എടുക്കുക. ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ച് ഒരു പാത്രത്തിലേക്ക് ഇടുക.
അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ഒരു ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില രണ്ട് ടീസ്പൂൺ തക്കാളി സോസ് അര ടീസ്പൂൺ ഗരം മസാല, ചെറിയ നുള്ള് കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക.
ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ മൈദ പൊടിയും ചേർത്തു കൊടുക്കുക. വീണ്ടും കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അതിൽനിന്നും ചെറിയ ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക വെളിച്ചെണ്ണയ്ക്ക് പകരം ഓയിലും ഉപയോഗിക്കാവുന്നതാണ്.
എണ്ണ ചൂടായതിനു ശേഷം തയ്യാറാക്കി വെച്ച ഓരോ ഉരുളകളും ഇട്ടുകൊടുക്കുക. മീഡിയം തീയിൽ വെച്ച് നന്നായി പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ പലഹാരം എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.