സാധാരണയായി കുട്ടികൾ ചെറുപയർ കഴിക്കുന്നതിന് വളരെയധികം മടി കാണിക്കുന്നവരാണ്. ഇനി കുട്ടികൾ ആരും തന്നെ മടി കാണിക്കില്ല. ചെറുപയർ ഇതുപോലെ ഒരു പലഹാരമായി തയ്യാറാക്കി കൊടുക്കൂ. ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ കാൽ കപ്പ് ചെറുപയർ ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. അതോടൊപ്പം തന്നെ രണ്ടര ടീസ്പൂൺ കടലപ്പരിപ്പും വെള്ളത്തിലിട്ട് കുതിർത്തു വയ്ക്കുക. നന്നായി കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇവ രണ്ടും ചേർത്ത് കൊടുക്കുക.
ശേഷം മിക്സിയുടെ ജാറിലേക്ക് ഒരു പകുതി സവാള അരിഞ്ഞു ചേർക്കുക. അതോടൊപ്പം ഒരു ചെറിയ കഷണം ഇഞ്ചി ചേർത്തു കൊടുക്കുക. അതിലേക്ക് മൂന്നു വെളുത്തുള്ളി അരിഞ്ഞു ചേർക്കുക. ശേഷം നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. അരച്ചെടുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് രണ്ട് കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ അര ടീസ്പൂൺ ചെറിയ ജീരകം ചേർത്തു കൊടുക്കുക. ഒരു ടീസ്പൂൺ വറ്റൽമുളക് ചതച്ചത് ചേർത്ത് കൊടുക്കുക.
കാൽ ടീസ്പൂൺ പെരുംജീരകം ചേർത്ത് കൊടുക്കുക. കൂടാതെ കാൽ ടീസ്പൂൺ കറുത്ത എള്ളോ അല്ലെങ്കിൽ വെളുത്ത എള്ളോ ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കൂടാതെ മൂന്ന് ടേബിൾ സ്പൂൺ ഓയിൽ കൂടി ചേർത്തു കൊടുക്കുക. ശേഷം കൈ കൊണ്ട് നന്നായി കുഴച്ച് യോജിപ്പിച്ച് എടുക്കുക. 5 10 മിനിറ്റ് എങ്കിലും കൈകൊണ്ട് കുഴച്ചെടുക്കാൻ ശ്രദ്ധിക്കുക ഇത് വളരെ സോഫ്റ്റ് ആയി കിട്ടാൻ സഹായിക്കും.
അതിനുശേഷം ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ച് വലിപ്പത്തിലുള്ള ഉരുളകൾ ഉരുട്ടിയെടുക്കുക. ശേഷം പരത്തി എടുക്കുക. കനം കുറച്ചു തന്നെ പരത്തി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന ഓരോന്നും ഇട്ടുകൊടുത്ത വറുത്തെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.