Easy Crispy Evening Snack Recipe: വൈകുന്നേരം ആയാലും ഏതു നേരം വേണമെങ്കിലും കഴിക്കാൻ വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. ഇതിനായി വീട്ടിലുള്ള ചേരുവകൾ മാത്രം മതി. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ നാല് മുട്ട പുഴുങ്ങി എടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് ഗ്രേറ്റ് ചെയ്ത് എടുത്തു വയ്ക്കുക.
ശേഷം അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞെടുത്തത് ചേർത്തു കൊടുക്കുക. അടുത്തതായി രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതിനുശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ തക്കാളി സോസ് ചേർത്ത് കൊടുക്കുക. അടുത്തതായി എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക. അതോടൊപ്പം ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക.
പലഹാരത്തിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് കൊടുക്കുക. എല്ലാം ചേർത്തതിനുശേഷം ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കി യോജിപ്പിച്ച് എടുക്കുക. കൈ ഉപയോഗിക്കുമ്പോൾ ഒട്ടും അമർത്താതെ തന്നെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം കാൽ കപ്പ് കടലമാവ് ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ കോൺഫ്ലവർ ചേർത്തു കൊടുക്കുക.
ശേഷംരണ്ട് ടീസ്പൂൺ വെള്ളവും ചേർത്ത് നല്ലതുപോലെ കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എന്നാ ചൂടായതിനു ശേഷം തയ്യാറാക്കി വെച്ച മിക്സിയിൽ നിന്ന് ചെറുതായി ഉരുളകൾ ഉരുട്ടി എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ പകർത്തി മറ്റൊരു പാത്രത്തിലേക്ക് വയ്ക്കുക.രുചിയോടെ കഴിക്കാം.വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.