വസ്ത്രങ്ങൾ കീറി പോയാൽ പിന്നീട് അത് ഉപയോഗിക്കാതെ ഉപേക്ഷിക്കുന്നവർ ആയിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. അപ്രതീക്ഷിതമായി ആയിരിക്കും വസ്ത്രങ്ങൾ കീറി പോകുന്നത്. ഇത്തരം സന്ദർഭത്തിൽ മിക്കവാറും ആളുകൾ കീറി ഭാഗം തുന്നി പിടിപ്പിച്ചു വീണ്ടും ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ ഒരു സൂത്രം ചെയ്തു നോക്കൂ.
കീറിയ വസ്ത്രങ്ങൾ സ്റ്റിച്ച് ചെയ്യാതെ പുതിയത് പോലെ ആക്കാം. ഇതുപോലെ ചെയ്താൽ കീറിയ ഭാഗം പോലും കാണാൻ സാധിക്കില്ല. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ വസ്ത്രങ്ങളിൽ വച്ച് തയ്ക്കുന്ന ക്യാൻവാസ് എടുക്കുക. ശേഷം അതിൽനിന്ന് ഒരു ഒരേ വലിപ്പത്തിലുള്ള രണ്ട് ചെറിയ കഷണങ്ങൾ മുറിച്ചെടുക്കുക.
അതിനുശേഷം കീറിയ വസ്ത്രത്തിന്റെ ഉള്ളിലുള്ള ഭാഗം എടുക്കുക. അതിനുശേഷം കീറിയ ഭാഗം കൂട്ടിപ്പിടിച്ച് അതിനു മുകളിലായി ക്യാൻവാസ് വയ്ക്കുക. ശേഷം ഇസ്തിരി പെട്ടി ചൂടാക്കി കെൻവാസ് വെച്ച ഭാഗത്ത് നല്ലതുപോലെ ചൂട് പിടിപ്പിക്കുക. 5 മിനിറ്റോളം നന്നായി തന്നെ ചൂട് പിടിപ്പിക്കുക. അതിനുശേഷം തിരിച്ചിട്ട് നോക്കൂ.
വസ്ത്രത്തിൽ കീറിയ പാട് പോലും ഉണ്ടായിരിക്കുകയില്ല. എല്ലാം വളരെ കൃത്യമായി തന്നെ ഒട്ടിയിരിക്കുന്നത് കാണാം. ഇതുപോലെയുള്ള വസ്ത്രങ്ങൾ ധൈര്യമായി തന്നെ കഴുകാം യാതൊരു കാരണവശാലും അത് പറഞ്ഞു പോകുകയില്ല. കുറെ നാളത്തേക്ക് നന്നായിത്തന്നെ ഉപയോഗിക്കാൻ സാധിക്കും. എല്ലാവരും ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. Video Credit : infro tricks