ഇന്നത്തെ കാലത്ത് വളരെ എളുപ്പത്തിൽ ജോലികൾ തീർക്കുന്നതിന് ശ്രമിക്കുന്ന വീട്ടമ്മമാരാണ് കൂടുതൽ ആളുകളും രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നതിന് വേണ്ടിയുള്ള മാവുകൾ എല്ലാം തന്നെ ഇന്ന് റെഡിമെയ്ഡ് ആയി ലഭിക്കുന്നുണ്ട് പക്ഷേ അതൊന്നുമില്ലാതെ വീട്ടിൽ ഇപ്പോഴും ആളുകൾ തയ്യാറാക്കുന്ന വീട്ടമ്മമാരും നമുക്കിടയിൽ ധാരാളമാണ് അങ്ങനെയുള്ളവർക്കറിയാം കൂടുതൽ ആളുകളും ഫ്രിഡ്ജിൽ ആയിരിക്കും സൂക്ഷിക്കുന്നത് എന്നാൽ പുറത്ത് വെക്കുന്നവരും ഉണ്ട്.
എന്നാൽ ചില സമയങ്ങളിൽ നമ്മൾ ദോശമാവ് ഇഡലി മാവ് തയ്യാറാക്കുന്നതിന് സമയം വൈകി പോവുകയും മാവ് പൊന്തി വരുന്നതിനുള്ള സമയം പോലും ഇല്ലാതാവുകയും ചെയ്യും അത്തരത്തിൽ ഉള്ള സന്ദർഭങ്ങളിൽ വെറും അരമണിക്കൂർ കൊണ്ട് തന്നെ ദോശമാവ് ആയാലും ഇഡലി മാവ് ആയാലും നല്ലതുപോലെ പൊന്തി വരുന്നതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു മാർഗമാണ് പറയാൻ പോകുന്നത്.
അതിനു വേണ്ടി രണ്ട് പച്ചമുളക് മാത്രം മതി. ആദ്യം തന്നെ വെള്ളേപ്പത്തിന്റെ മാവ് ആയാലും മറ്റേതിന്റെ മാവ് ആയാലും തയ്യാറാക്കുക. അതിനുശേഷം ഒരു കുക്കർ എടുത്ത് അത് അഞ്ചു മിനിറ്റോളം ചൂടാക്കാൻ വയ്ക്കുക ശേഷം അത് ഇറക്കിവെച്ച് ഒരു തട്ട് വെച്ച് കൊടുക്കുക അതുകഴിഞ്ഞ് മാവ് പകർത്തിയ പാത്രം അതിലേക്ക് ഇറക്കി വയ്ക്കുക .
മുകളിലായി രണ്ട് പച്ചമുളക് കൂടി ഇട്ടു കൊടുക്കുക ശേഷം കുക്കർ അടച്ചു വയ്ക്കുക അരമണിക്കൂർ നേരം കഴിഞ്ഞ് നിങ്ങൾ തുറന്നു നോക്കൂ മാവ് നല്ലതുപോലെ പൊന്തി വന്നിരിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. നിങ്ങൾക്ക് ഇത് തലേദിവസം തയ്യാറാക്കിവയ്ക്കുന്ന മാവിലും ഇതുപോലെ തന്നെ പച്ചമുളക് ഇട്ടു വയ്ക്കാവുന്നതാണ് വളരെ പെട്ടെന്ന് തന്നെ മാവ് പൊന്തി വരികയും സോഫ്റ്റ് ആയിരിക്കുകയും ചെയ്യും ഇതുപോലെയുള്ള ടിപ്പുകൾ നിങ്ങൾ മാർക്ക് വളരെ ഉപകാരപ്രദമാണ്. Credit : Prarthana’ s world