നാടൻ കട്ട തൈര് ഉണ്ടാക്കാം വെറും അരമണിക്കൂറിൽ. ഈ ടിപ്പ് കണ്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടും. | Making Of Curd In 30 Minutes

Making Of Curd In 30 Minutes : പണ്ടുകാലങ്ങളിൽ എല്ലാം വീട്ടിൽ തന്നെയാണ് തൈര് ഉണ്ടാക്കിയിരുന്നത്. ഒരു ദിവസം എടുക്കുന്ന സാധാരണ നല്ല കട്ട തൈര് ഉണ്ടാക്കിയെടുക്കാൻ. എന്നാൽ ഇന്നത്തെ കാലത്ത് എല്ലാവരും തൈര് പുറത്തുനിന്ന് വാങ്ങുന്നവരാണ്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. വെറും അരമണിക്കൂർ കൊണ്ട് നല്ല കട്ടിയുള്ള നാടൻ കട്ട തൈര് ഉണ്ടാക്കിയെടുക്കാം.

ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാക്കറ്റ് പാൽ എടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക പാല് നന്നായി തിളച്ചു വന്നതിനുശേഷം തീ ഓഫ് ചെയ്ത് ഇറക്കി വയ്ക്കുക. ശേഷം ചെറിയ ചൂടോടുകൂടി മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ കട്ട തൈര് ചേർത്തു കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.

അടുത്തതായി ഒരു കുക്കർ എടുക്കുക അതിലേക്ക് നല്ല തിളച്ച ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഈ പാൽ പാത്രം കുക്കറിനകത്തേക്ക് വെച്ചുകൊടുക്കുക. ഒരു പാത്രം കൊണ്ട് മൂടുക.. കുക്കറിന്റെ ഉള്ളിലുള്ള ചൂടുവെള്ളം ഈ പാത്രത്തിന്റെ പകുതിയോളം മതി. അതിനുശേഷം കുക്കർ അടച്ചു വയ്ക്കുക.

അരമണിക്കൂറോളം അടച്ചു വയ്ക്കേണ്ടതാണ്. അരമണിക്കൂറിന് ശേഷം കുക്കർ തുറക്കുക. ഇപ്പോൾ നിങ്ങൾക്ക് കാണാം നല്ല കട്ട തൈര് തയ്യാറായിരിക്കുന്നത്. ഇനി എല്ലാവരും തന്നെ പുറത്തുനിന്ന് തൈര് വാങ്ങാതെ വീട്ടിൽ തന്നെ ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *