Easy Cooker Kitchen Tip : അടുക്കളയിൽ പാചകം ചെയ്യുന്ന സമയത്ത് കൂടുതലായും വീട്ടമ്മമാർ എടുക്കുന്ന ഒരു പാത്രം കുക്കർ ആയിരിക്കും. പെട്ടെന്ന് പാചകം ചെയ്യുന്നത് വേഗത്തിൽ ആക്കുവാൻ സഹായിക്കുന്നത് കുക്കറുകളാണ്. എന്നാൽ കുക്കറുകൾ നമ്മൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട് .
കൃത്യമായി കഴുകാതിരിക്കുകയോ അല്ലെങ്കിൽ അതിന്റെ വാഷാർ മാറ്റാതിരിക്കുകയോ ചെയ്യുന്ന സമയത്ത് കുക്കറിൽ നമ്മൾ എന്തെങ്കിലും സാധനങ്ങൾ വേവിക്കാൻ വയ്ക്കുമ്പോൾ അതിന്റെ വെള്ളമെല്ലാം തന്നെ പുറത്തേക്ക് തെറിച്ച് ലീക്ക് വരാനുള്ള സാധ്യതകൾ കൂടുതലാണ്. ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുവാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത്. സാധാരണ ഈ പ്രശ്നത്തിന് നമുക്ക് ചെയ്യാൻ പറ്റുന്ന എളുപ്പമാർഗം കുക്കറിന്റെ വാഷർ മാറ്റുക എന്നതാണ്.
എന്നാൽ വാഷർ മാറ്റാതെ ഇത് ചെയ്യാം. അതിനുവേണ്ടി കുക്കർ ഉപയോഗിക്കുന്നതിന് അരമണിക്കൂർ മുൻപ് അതിന്റെ വാഷർ ഫ്രീസറിൽ വയ്ക്കുക. അതിനുശേഷം ഈ ഭാഷ എടുത്ത് കുക്കറിൽ ഇട്ട് കുക്കർ അടച്ച് വേവിക്കാൻ വെച്ചുനോക്കും. ഒട്ടും തന്നെ ലീക്ക് ഉണ്ടാവുകയുമില്ല തുള്ളി വെള്ളം പോലും പുറത്തേക്ക് പോവുകയുമില്ല. വാഷർ പുതിയത് വാങ്ങാതെ തന്നെ ഫ്രീസറിൽ വച്ച് ശരിയാക്കി എടുക്കാം.
ഈ ടിപ്പ് വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദം ആകും എന്ന് കരുതുന്നു. മറ്റൊരു മാർഗം എന്ന് പറയുന്നത് ഇതുപോലെ നമ്മൾ കുക്കർ അടക്കുന്നതിനു മുൻപായും കുക്കറിന്റെ ഉള്ളിൽ ഒരു നീളത്തിൽ ഒരു സ്പൂൺ വെച്ച് അതിനുശേഷം അടക്കുകയാണെങ്കിൽ ഇതുപോലെ വെള്ളം പുറത്തു പോകുന്ന ഒഴിവാക്കാൻ സാധിക്കും. ഈ രണ്ട് ടിപ്പുകളും പരീക്ഷിച്ചു നോക്കൂ.