ഇതുവരെ ഈ ടിപ്പുകൾ ആരും പറഞ്ഞു തന്നില്ലല്ലോ. ഇതുപോലെ ചെയ്താൽ ബാത്റൂമിലെ സ്റ്റീൽ ടാപ്പുകൾ വെള്ളി പോലെ വെട്ടി തിളങ്ങും. | Easy Way To Clean Bathroom Pipe

Easy Way To Clean Bathroom Pipe : ഇന്നത്തെ കാലത്ത് എല്ലാ വീടുകളിലും തന്നെ സ്റ്റീൽ ടാപ്പുകളാണ് കൂടുതലായി ഉപയോഗിച്ചുവരുന്നത്. പ്ലാസ്റ്റിക് ടാബുകൾ ഉപയോഗിക്കുന്നത് ഇന്ന് വളരെയധികം വിരളമായിരിക്കുന്നു. കുറെനാൾ കേടു വരാതെ സൂക്ഷിക്കാം എന്നതുകൊണ്ട് മാത്രമാണ് എല്ലാവരും സ്റ്റീൽ ടാപ്പുകൾ കൂടുതലായി ഉപയോഗിക്കുന്നത് എന്നാൽ നിരന്തരമുള്ള ഉപയോഗങ്ങൾ മൂലം പെട്ടെന്ന് തന്നെ അഴുക്കു പിടിക്കാൻ കാരണമാകുന്നു.

അതുപോലെ തന്നെ തുരുമ്പ് വരാനും ഇടയാകുന്നു ബാത്റൂമിൽ ഉപയോഗിക്കുന്ന സ്റ്റീൽ പൈപ്പുകൾ ആണെങ്കിൽ സോപ്പിന്റെ അംശം വീണ് വൃത്തികേടാവുന്ന സാഹചര്യം എപ്പോഴും ഉണ്ടാകാം. ഇതുപോലെയുള്ള അവസ്ഥകളിൽ സ്റ്റീൽ പൈപ്പുകൾ പുതിയത് പോലെ മാറ്റിയെടുക്കാൻ ഒരു കിടിലൻ ടിപ്പ് ചെയ്തു നോക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ഉപ്പും ഒരു പകുതി നാരങ്ങയും എടുക്കുക.

ശേഷം ഈ പകുതി നാരങ്ങ ഉപ്പിലേക്ക് മുക്കി സ്റ്റീൽ പൈപ്പിന്റെ മുകളിലെല്ലാം നല്ലതുപോലെ ഉരച്ചു കൊടുക്കുക. എല്ലാ ഭാഗങ്ങളിലും വളരെ കൃത്യമായി തന്നെ ഉരച്ചു കൊടുക്കേണ്ടതാണ്. അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളയുക. യാതൊരുതരത്തിലുമുള്ള എണ്ണ മെഴുക്കോ മറ്റോ ഇല്ലാതെ വളരെ കൃത്യമായിട്ട് തന്നെ വൃത്തിയായി കിട്ടും. അഴുക്കുകൾ പോകുമെന്ന് മാത്രമല്ല തുരുമ്പിന്റെ പാടുകൾ ഉണ്ടെങ്കിലും അവയും വൃത്തിയായി കിട്ടും.

എല്ലാവരുടെ വീട്ടിലും ഒപ്പം നാരങ്ങയും എപ്പോഴും ഉണ്ടായിരിക്കും അതുകൊണ്ടുതന്നെ ബാത്റൂമിലെ പൈപ്പുകൾ വൃത്തിയാക്കുന്നതിന് ആരും ഇനി മടി കാണിക്കേണ്ട. എല്ലാ വീട്ടമ്മമാരും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും. എല്ലാ സ്റ്റീൽ പൈപ്പുകളും സ്റ്റീലിന്റെ സ്റ്റാൻഡുകളും ഇതുപോലെ വൃത്തിയാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *