നമ്മൾ ചില വസ്ത്രങ്ങൾ വാങ്ങിക്കുമ്പോൾ അത് വളരെ മനോഹരമായിരിക്കും എന്നാൽ ഒരു പ്രാവശ്യം കഴുകുമ്പോൾ അറിയാം അതിന്റെ നിറമെല്ലാം തന്നെ ഇളകി പുറത്തേക്ക് വരുന്നത് പിന്നീട് അത് ഉപയോഗിക്കാൻ സാധിക്കാതെയും ആകുന്നു എന്നാൽ ഇത്തരത്തിലുള്ള അവസ്ഥകളെ ഇല്ലാതാക്കുന്നതിനും വസ്ത്രത്തിന്റെ പുതുമ അതുപോലെ തന്നെ നിലനിൽക്കുന്നതിനുമായി ഇതുപോലെ ചെയ്താലും മതി അതിനു വേണ്ടി ആദ്യം തന്നെ ഒരു കുക്കർ എടുത്ത് അതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക.
ശേഷം ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക. അതോടൊപ്പം തന്നെ ഏത് സോപ്പുപൊടിയാണ് നിങ്ങൾ ഉപയോഗിക്കുന്നത് അതും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക ശേഷം നിറം ഇളകിവരുന്ന തുണി അതിലേക്ക് മുക്കി വയ്ക്കുക ശേഷം നല്ലതുപോലെ ചൂടാക്കുക. രണ്ട് മിനിറ്റ് നേരത്തേക്ക് കുക്കർ അടച്ചുവെച്ച് നന്നായി ചൂടാക്കുക. അഞ്ചു മിനിറ്റിനു ശേഷം പുറത്തേക്ക് എടുത്ത് നിങ്ങൾക്ക് വസ്ത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കാവുന്നതാണ് ഇങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്നത്.
ആദ്യത്തെ പ്രാവശ്യം മാത്രമായിരിക്കും പോകുന്നത് പിന്നീട് നിങ്ങൾ കഴുകുമ്പോൾ ഒന്നും തന്നെ അതിന്റെ നിറം ഇളകി പോകുകയില്ല. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ധൈര്യമായി ചെയ്തു നോക്കാവുന്നതേയുള്ളൂ.. നിറം ഇളകിപ്പോകുന്ന വസ്ത്രങ്ങളെല്ലാം തന്നെ ആദ്യമായി ഇടുന്നതിന് മുൻപായി ഇതുപോലെ ചെയ്തു വയ്ക്കുക
അടുത്ത ഒരു ടിപ്പ് പുതിയ സാരികൾ എല്ലാം തന്നെ കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടി നിങ്ങൾ ചെയ്യേണ്ടത് സാരി വാങ്ങിയതിനു ശേഷം ഒരു പ്രാവശ്യം നിങ്ങൾ ഉടുക്കുന്നുണ്ട് എങ്കിൽ അതിനുശേഷം നല്ലതുപോലെ വെയിലിൽ ഉണക്കി എടുക്കുക ശേഷം നന്നായി മടക്കി ഒരു പേപ്പറിൽ പൊതിഞ്ഞു സൂക്ഷിക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ സാരികളെല്ലാം എത്ര വർഷങ്ങൾ കഴിഞ്ഞാലും ഒട്ടും തന്നെ കേടു വരാതെ പുതുമ നഷ്ടപ്പെടാതെ ഇരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit Resmees curryworld