Easy Useful Kitchen Tips : ഇന്നത്തെ കാലത്ത് വിറകടുപ്പ് ഉപയോഗിച്ച് പാചകം ചെയ്യുന്ന വീട്ടമ്മമാർ വളരെ കുറവാണ്. പാത്രങ്ങൾ കരിപിടിച്ചു പോകും എന്നുള്ളതുകൊണ്ടാണ് ആരും അതിനു മുതിരാത്തത്. ചിലപ്പോൾ ഗ്യാസ് തീർന്നു പോകുന്ന സന്ദർഭങ്ങളിൽ ആയിരിക്കും വിറകടുപ്പിലേക്ക് വീട്ടമ്മമാർ പാചകം മാറ്റാറുള്ളത്. ഇതുപോലുള്ള സന്ദർഭങ്ങളിൽ വിറകടുപ്പുകൾ ഉള്ളപ്പോൾ മാത്രം ഉപയോഗിക്കാൻ വേണ്ടി ചില പാത്രങ്ങൾ വീട്ടമ്മമാർ മാറ്റിവച്ചിരിക്കും.
എന്നാൽ ഇനി അതിന്റെ ആവശ്യമില്ല ഏതു പാത്രങ്ങൾ ആയാലും വിറകടുപ്പിൽ ധൈര്യമായി തന്നെ വച്ച് ഉപയോഗിക്കാം. ഒരു തരി പോലും കരിപിടിച്ച് പാത്രം നാശാകും എന്ന പേടി ഇനി ആർക്കും വേണ്ട. അതിനായി ഒരു എളുപ്പ മാർഗം ഉണ്ട്. ഏതു പാത്രമായാലും അടുപ്പിൽ വച്ച് ഉപയോഗിക്കുന്നതിനു മുൻപായി ഈ ഒരു കാര്യം ചെയ്താൽ മതി. ആദ്യം തന്നെ അടുപ്പിൽനിന്ന് കുറച്ച് ചാരം എടുത്ത് അതിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കുക.
ശേഷം വെക്കാൻ എടുക്കുന്ന പാത്രത്തിന്റെ അടിവശം മുഴുവൻ ഇത് നന്നായി തേച്ചു കൊടുക്കുക. അതിനുശേഷം അടുപ്പിൽ വെച്ച് ഉപയോഗിക്കാവുന്നതാണ്. പാചകം എല്ലാം കഴിഞ്ഞതിനുശേഷം ഈ പാത്രം സാധാരണ വെള്ളത്തിൽ കഴുകിയെടുക്കാം. ഇത് കഴുകിയെടുക്കുന്ന സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കേണ്ട ആവശ്യമൊന്നും തന്നെയില്ല.
സാധാരണ സോപ്പും സ്പോഞ്ച് ഉപയോഗിച്ച് കുറച്ചു കൊടുത്താലും വളരെ പെട്ടെന്ന് തന്നെ വഴക്ക് പോയി കിട്ടും. അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കൊണ്ട് കഴുകി വൃത്തിയാക്കുക. ഇപ്പോൾ കാണാം ഒരുപാട് പോലുമില്ലാതെ തന്നെപാത്രങ്ങൾ വൃത്തിയായി ഇരിക്കുന്നത്. ഇനി എല്ലാ വീട്ടമ്മമാർക്കും തിരക്കി ഏതു പാത്രം വേണമെങ്കിലും ധൈര്യമായി വച്ച് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video Credit : info tricks