എല്ലാവരുടെ വീട്ടിലെ ബാത്റൂം ടൈലുകളിലും ഫ്ലോർ ടൈലുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന എത്ര വലിയ അഴുക്കുകൾ ആയാലും അത് കളഞ്ഞെടുക്കുന്നതിന് നിസ്സാരമായ ഈ ഒരു സാധനം മാത്രം മതി. ഒട്ടും തന്നെ പൈസ മുടക്കാതെ ഇവയെല്ലാം വൃത്തിയാക്കി എടുക്കാം. അതിനായി ആവശ്യമുള്ളത് മിക്കവാറും എല്ലാവരുടെയും വീട്ടിലും കാണുന്ന ഇരുമ്പൻപുളി ആണ്. ഇരുമ്പൻ പുളി പഴുത്തത് പച്ചയോ എത്ര വേണമെങ്കിലും എടുക്കാം ശേഷം ഇത് വെള്ളമൊന്നും ചേർക്കാതെ തന്നെ മിക്സിയിൽ അടിച്ചെടുക്കുക.
ശേഷം അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്യുക അതിനുശേഷം ബാത്റൂം ടൈലുകളിലോ ഫ്ലോർ ടൈലുകളിലോ അഴുക്ക് പിടിച്ച ഭാഗത്തെല്ലാം തന്നെ കൈകൊണ്ട് നന്നായി തേച്ചുപിടിപ്പിച്ച് ചെറുതായി ഉരച്ചു കൊടുക്കുക ശേഷം അഞ്ചു മിനിറ്റ് മാറ്റി വയ്ക്കുക. അതുകഴിഞ്ഞ് ഒരു സ്ക്രബർ ഉപയോഗിച്ചോ അല്ലെങ്കിൽ ഒരു സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കി നോക്കൂ അഴുക്കുകൾ എല്ലാം പോകുന്നത് കാണാം.
ഇതുതന്നെ നമുക്ക് വീട്ടിൽ അഴുക്കുപിടിച്ച പാത്രങ്ങൾ ഉണ്ടെങ്കിൽ വൃത്തിയാക്കുന്നതിനും ഉപയോഗിക്കാവുന്നതാണ് അതിനെ പാത്രങ്ങളിലെല്ലാം തന്നെ ഈ പുളി നന്നായി തേച്ചുപിടിപ്പിക്കുക ശേഷം സ്ക്രബർ ഉപയോഗിച്ച് ഉരച്ചു നോക്കൂ അഴുക്കുകൾ എല്ലാം വളരെ പെട്ടെന്ന് പോയി വരുന്നത് കാണാം. പാത്രം ആയാലും അലുമിനിയം പാത്രമായാലും ഏതു വേണമെങ്കിലും കറകൾ കളയുന്നതിന് ഇരുമ്പാമ്പുളി അരച്ചത് ഉപയോഗിക്കാവുന്നതാണ്.
അതുപോലെതന്നെയാണ് വീട്ടിലെ വാഷിംഗ് ബേസ്ൺ കാണുന്ന കറകൾ ഇല്ലാതാക്കി വൃത്തിയോടെ നോക്കുന്നതിനും ഇതുപോലെ തന്നെ അരച്ചെടുത്ത പുളി തേച്ചുപിടിപ്പിക്കുക. ശേഷം ഒരു സ്പോഞ്ച് ഉപയോഗിച്ച് ഉരച്ചു നോക്കൂ എല്ലാ അഴുക്കും വൃത്തി ആയിരിക്കുന്നത് കാണാം. ഏതുതരം അഴുക്കുകൾ ആയാലും വളരെ പെട്ടെന്ന് അവയെല്ലാം പോരുന്നതിന് ഇനി ഇരുമ്പാമ്പള്ളി ഉപയോഗിക്കൂ. ഒട്ടും തന്നെ ചെലവില്ലാത്തതുകൊണ്ട് ധൈര്യമായി ഉപയോഗിക്കാം. Video Credit : Vichus Vlogs