ഇതുപോലെ ഒരു കുപ്പി ഉണ്ടെങ്കിൽ ബാത്റൂം ഇനി വെട്ടി തിളങ്ങും. ഇതുവരെ ചെയ്തു നോക്കാത്തവർ ചെയ്തു നോക്കൂ.

വീട്ടിൽ ബാത്റൂമിന്റെ വൃത്തി ഏറ്റവും കൂടുതൽ പ്രധാനപ്പെട്ട കാര്യമാണ്. പെട്ടെന്ന് തന്നെ വൃത്തികേട് ആകുന്ന വീട്ടിലെ ഒരു സ്ഥലം കൂടിയാണ് ബാത്റൂം അതുകൊണ്ട് എപ്പോഴും അത് വൃത്തിയോടെയും നല്ല സുഗന്ധത്തോടെയും നിൽക്കുന്നതിന് എല്ലാവരും വളരെയധികം ശ്രദ്ധിക്കുകയും ചെയ്യും. അതിനുവേണ്ടി വിപണികളിൽ നിരവധി ക്ലീനിങ് ലോഷനുകൾ ഇന്ന് ലഭ്യമാണ്.

എന്നാൽ അവയെല്ലാം ഒരു മാസത്തിൽ എത്ര എണ്ണം വേടിക്കുന്ന വീട്ടുകാർ ഉണ്ടാകും. ഒരുമാസം ഉപയോഗിക്കുന്ന ഇത്തരം ലോഷനുകൾ രണ്ടുമാസം വരെ ഉപയോഗിക്കുന്നതിന് ഇതുപോലെ ചെയ്താൽ മാത്രം മതി. അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം ആദ്യം ഒരു കുപ്പി എടുക്കുക. അതിലേക്ക് കുറച്ച് ക്ലീനിങ് ലോഷൻ ഒഴിച്ചു കൊടുക്കുക ശേഷം കുപ്പി നിറയെ വെള്ളമൊഴിക്കുക.

അതുകഴിഞ്ഞ് കുപ്പിയുടെ മൂടിയിൽ ഒരു ചെറിയ ഓട്ട ഉണ്ടാക്കുക. ശേഷം ബാത്റൂം എല്ലാം ക്ലീൻ ചെയ്തു കഴിഞ്ഞാൽ. പിന്നീട് ഓരോ തവണ ഉപയോഗിച്ച് ഇറങ്ങുമ്പോഴും ഇത് കുറച്ച് ഒഴിച്ചുകൊടുക്കുക. അങ്ങനെ ചെയ്താൽബാത്റൂം എപ്പോഴും സുഗന്ധപൂരിതമായി തന്നെ നിലനിൽക്കും. വീണ്ടും ലോഷൻ ഉപയോഗിച്ച് കഴുകേണ്ട ആവശ്യമില്ല.

അല്ലാതെ തന്നെ ബാത്റൂമും ടോയ്ലറ്റും വൃത്തിയോടെ സുഗന്ധപൂരിതമായി നിൽക്കും. ഇങ്ങനെ ചെയ്താൽ വീട്ടമ്മമാർക്ക് ഒരുപാട് പൈസ ലാഭിക്കാനും സാധിക്കും. വീട്ടിലേക്ക് വിരുന്നുകാരെല്ലാം വരുമ്പോൾ പെട്ടെന്ന് ബാത്റൂമും ടോയ്ലറ്റും ക്ലീൻ ചെയ്യാൻ സമയം കിട്ടാതെ വരുന്ന സന്ദർഭങ്ങളിൽ എല്ലാം തന്നെ ഈ കുപ്പിയിലുള്ള ഈ ലോഷൻ ബാത്റൂമിൽ ഒഴിച്ചു കൊടുത്താൽ മാത്രം മതി. എല്ലാവരും ഇന്ന് തന്നെ ഇത് തയ്യാറാക്കി വെക്കു. Video credit : E&E kitchen

Leave a Reply

Your email address will not be published. Required fields are marked *