എല്ലാ വീടുകളിലും തന്നെയും ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നതിനും കുട്ടികൾക്ക് സ്കൂളിലേക്ക് ഭക്ഷണപദാർത്ഥങ്ങൾ കൊണ്ടുപോകുന്നതിനുമായി ഇന്നത്തെ അമ്മമാർ പലപ്പോഴും കൊടുത്തു വിടാറുള്ളത് ഉപയോഗിക്കാറുള്ളതും പ്ലാസ്റ്റിക് പാത്രങ്ങളെയാണ്. ചൂടോടുകൂടി പാസിപാത്രങ്ങളിൽ ഭക്ഷണപദാർത്ഥങ്ങൾ ആക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്.
ചൂടില്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ ആക്കി വെച്ചാലും കുറെനാൾ ക്ലാസിൽ പാത്രങ്ങൾ ഉപയോഗിച്ച് കഴിയുമ്പോൾ അതിന്റെ നിറമെല്ലാം തന്നെ മങ്ങിപ്പോകുന്നതായി നാം കാണാറുണ്ട്. ചിലരിൽ എണ്ണമയം ഉണ്ടാവുകയോ അത് എത്ര കഴുകിയാലും പോകാത്ത അവസ്ഥ ഉണ്ടാവുകയോ ചെയ്യാം. എന്നാൽ ഇനി അത്തരം അവസ്ഥകളോട് വിടപറയാം.പ്ലാസ്റ്റിക് പാത്രങ്ങൾ പഴയതുപോലെ ഭംഗിയുള്ളതാക്കാൻ കുറച്ചു ടിപ്പുകൾ ചെയ്തു നോക്കാം . ആദ്യത്തെ ടിപ്പ് ഒരു പാത്രത്തിലേക്ക് ഇളം ചൂടുവെള്ളം എടുക്കുക.
അതിലേക്ക് ഏതെങ്കിലും ഒരു ഡിഷ് വാഷ് ഒഴിച്ചുകൊടുക്കുക അതിനുശേഷം വൃത്തിയാക്കേണ്ട പ്ലാസ്റ്റിക് പാത്രങ്ങൾ മുക്കി വയ്ക്കുക. ഒരു മണിക്കൂറിനു ശേഷം പുറത്തേക്ക് എടുത്ത് കഴുകി നോക്കൂ എണ്ണമയം ഉള്ള പാത്രങ്ങളെല്ലാം തന്നെ പുതിയത് പോലെ ആയിരിക്കുന്നത് കാണാം. മറ്റൊരു മാർഗം നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് വിനാഗിരിയും ബേക്കിംഗ് സോഡയും ആവശ്യത്തിന് മിക്സ് ചെയ്തു വയ്ക്കുക ശേഷം പാത്രത്തിന്റെ എല്ലാ ഭാഗത്തുമായി തേച്ചുപിടിപ്പിക്കുക
അതിനുശേഷം കുറച്ചുസമയം കഴിഞ്ഞ് പാത്രം കഴുകിയെടുക്കുക. മങ്ങിയ പാടുകളെല്ലാം തന്നെ പോയിരിക്കുന്നത് കാണാം. അടുത്തതായി ഇതുപോലെ കഴുകി വൃത്തിയാക്കിയ പാത്രങ്ങൾ നല്ലതുപോലെ തുടച്ചു വൃത്തിയാക്കിയതിനു ശേഷം കുറച്ച് ടിഷ്യൂ പേപ്പർ അതിനകത്ത് വെച്ച് അടച്ചു സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പാത്രത്തിന്റെ ഉള്ളിലെ എന്തെങ്കിലും തരത്തിലുള്ള ദുർഗന്ധം ഉണ്ടെങ്കിൽ അത് ഇല്ലാതാക്കാൻ വളരെയധികം സഹായിക്കും. credit : infro tricks