ഇന്നത്തെ കാലത്ത് എല്ലാ വീടുകളിലും തന്നെ ഇലക്ട്രോണിക് ഉപകരണങ്ങൾ ധാരാളമായി ഉപയോഗിച്ച് വരുന്നു. അതിൽ തന്നെ എല്ലാവരുടെ വീട്ടിലും ഉള്ള ഉപകരണമാണ് മിക്സി. മിക്സി ഉപയോഗിക്കുന്നത് പോലെയല്ല അത് പെട്ടെന്ന് തന്നെ അഴുക്കു പിടിക്കുകയും ചെയ്യും. സാധാരണയായി മിക്സിയുടെ ജാറിന്റെ അടിവശത്ത് ആയിരിക്കും കൂടുതൽ അഴുക്കുകൾ അടിഞ്ഞു കൂടാറുള്ളത്.
അതുകൊണ്ടുതന്നെ ഇത്തരത്തിൽ മിക്സിയുടെ ജാറിന്റെ അടിവശത്ത് അടിഞ്ഞുകൂടുന്ന അഴുക്കുകൾ നീക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടും നേരിടാറുണ്ട്. എന്നാൽ ഇനി അതിന്റെ ബുദ്ധിമുട്ടില്ല മിക്സിയുടെ ജാറിന്റെ അടിവശത്ത് എത്ര വലിയ അഴുക്കുകൾ ഉണ്ടെങ്കിലും വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കും. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അഴുക്കുപിടിച്ച ഭാഗം ആദ്യം തന്നെ നനച്ചു കൊടുക്കുക .
ശേഷം അതിലേക്ക് കുറച്ചു വിനാഗിരി ഒഴിച്ചു കൊടുക്കുക ശേഷം കുറച്ചു ഉപ്പു കൂടി ചേർത്തു കൊടുക്കുക അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് ഉരച്ചു കൊടുക്കുക കഴുകുമ്പോൾ ആവശ്യമെങ്കിൽ ഏതെങ്കിലും ഒരു ഡിഷ് വാഷ് കൂടി ഉപയോഗിക്കാം. അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കൊണ്ട് കഴുകി വൃത്തിയാക്കി എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ അഴുക്കുകൾ നീങ്ങി പോകുന്നതാണ്.
വിനാഗിരിയും ഉപ്പും ഇതുപോലെയുള്ള കഠിനമായ അഴുക്കുകൾ എല്ലാം നീങ്ങി പോകുന്നതിന് വളരെയധികം ഉപകാരപ്പെടുന്നതാണ്. ഇനി എല്ലാവരും തന്നെ സാധാരണരീതിയിൽ ജാർ വൃത്തിയാക്കാതെ വിനാഗിരിയും ഉപ്പും ചേർത്ത് വൃത്തിയാക്കി നോക്കൂ. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കാൻ മറക്കല്ലേ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother Tips