അടുക്കളയിൽ പാകം ചെയ്യുമ്പോൾ മിക്കവാറും എല്ലാ വീട്ടമ്മമാർക്കും തന്നെ പറ്റി പോകാറുള്ള ഒരു അബദ്ധമാണ് ഭക്ഷണപദാർത്ഥങ്ങൾ അടിക്കു പിടിച്ചു പോകുന്നത്. ഭക്ഷണം അടിക്കുപിടിച്ചു പോയാൽ അത് കളയാൻ വളരെ എളുപ്പമാണ്. പക്ഷേ പാത്രങ്ങളിൽ അടിഞ്ഞുകൂടുന്ന കരിഞ്ഞപാടുകൾ വൃത്തിയാക്കുന്നതിന് ആയിരിക്കും ഒരുപാട് സമയം വേണ്ടി വരുന്നത്.
ചില അഴുക്കുകളാണെങ്കിൽ എത്ര ഉരച്ച് വൃത്തിയാക്കിയാലും അത് പാത്രത്തിൽ തന്നെ അവശേഷിക്കും. എന്നാൽ ഇനി എത്ര വലിയ കരിപിടിച്ച പാടാണെങ്കിലും വളരെ എളുപ്പത്തിൽ കളഞ്ഞെടുക്കുന്നതിന് ഒരു മാർഗ്ഗം ഉണ്ട്. ഇത് എന്താണെന്ന് നോക്കാം. അതിനായി കരിപിടിച്ച പാത്രം എടുത്ത് കരിഞ്ഞ ഭാഗം വരെ വെള്ളം ഒഴിച്ചു കൊടുക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ ഏതെങ്കിലും ഒരു ഡിറ്റർജന്റെ ഇട്ടുകൊടുക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ സോഡാപ്പൊടി കൂടി ചേർത്ത് കൊടുത്ത് നല്ലതുപോലെ തിളപ്പിക്കുക. 10 മിനിറ്റ് എങ്കിലും നന്നായി തിളപ്പിക്കുക.. സോപ്പ് പതഞ്ഞു പൊന്തുമ്പോൾ ഒരു സ്പൂൺ കൊണ്ട് ഇളക്കി കൊടുക്കുക. അതിനുശേഷം ചൂടാറാനായി മാറ്റിവയ്ക്കുക.
വെള്ളം ചരിച്ചു കളഞ്ഞു ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു നോക്കൂ. വളരെ എളുപ്പത്തിൽ തന്നെ അഴുക്കുകൾ പോരുന്നത് കാണാം. കഴുകാനായി പാത്രം ഒഴുകുന്ന ഏതെങ്കിലും ഒരു സോപ്പ് ഉപയോഗിക്കുക. 5 മിനിറ്റ് ഉരച് വൃത്തിയാകുമ്പോഴേക്കും എല്ലാ അഴുക്കുകളും പോയിരിക്കും. എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. Credit : E&E Kitchen