Easy Way To Clean Vessels Tip : അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന അലുമിനിയത്തിന്റെയും സ്റ്റീലിന്റെയും ചട്ടികളായാലും മറ്റു പാത്രങ്ങൾ ആയാലും കുറെ കഴിഞ്ഞാൽ അത് കരിഞ്ഞപാടുകൾ ഉണ്ടാവുകയോ അല്ലെങ്കിൽ കറ പിടിക്കുകയോ ചെയ്യാം. ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ ആ പാത്രങ്ങൾ വൃത്തിയാക്കി എടുക്കുന്നതിന് ഒരു ടിപ്പ് ചെയ്യാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. അതിനൊക്കെ 3 ടീസ്പൂൺ സോപ്പുപൊടി ഇട്ടു കൊടുക്കുക.
അതോടൊപ്പം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക, അര ടീസ്പൂൺ ഉപ്പ് ചേർക്കുക, ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. ശേഷം ആ വെള്ളത്തിലേക്ക് വൃത്തിയാക്കേണ്ട പാത്രം മുക്കിവെച്ച് നന്നായി തിളപ്പിക്കുക. 10 മിനിറ്റ് എങ്കിലും നന്നായി തന്നെ തിളച്ചു വരണം. അതിനുശേഷം പാത്രം പുറത്തെടുത്ത് സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു വൃത്തിയാക്കുക. കഴുകുന്നതിന് സോപ്പ് ഉപയോഗിക്കാവുന്നതാണ്. പാത്രത്തിൽ നിന്ന് അഴുക്കുകൾ എല്ലാം തന്നെ പോയി കിട്ടും. അടുത്തതായി അടിക്കു പിടിക്കുന്ന പാത്രങ്ങൾ വൃത്തിയാക്കുന്നതിന് ഒരു പുതിയ ടിപ്പ് ചെയ്തു നോക്കാം.
അതിനായി കരിഞ്ഞ പാത്രം എടുത്ത് അതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കുക. ശേഷം ഒന്നോ രണ്ടോ ടീസ്പൂൺ സോപ്പുപൊടി ഇട്ടുകൊടുത്ത് നല്ലതുപോലെ തിളപ്പിക്കുക. 10 മിനിറ്റ് എങ്കിലും നന്നായി തിളപ്പിക്കുക ശേഷം വെള്ളം കളഞ്ഞു നോക്കൂ എല്ലാ കറയും പോയി കിട്ടും. അടുത്ത ഒരു ടിപ്പ് ഫ്രിഡ്ജിന്റെ ഡോറിന്റെ ഇടയിൽ ഉണ്ടാകുന്ന അഴുക്കുകൾ വൃത്തിയാക്കി എടുക്കുന്നതിന് ഒരു ലോഷൻ തയ്യാറാക്കാം.
അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ കോൾഗേറ്റ് ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് അഴുക്കുപിടിച്ച ഭാഗങ്ങളിൽ ഉരച്ചു കൊടുക്കുക. ശേഷം ഒരു തുണി കൊണ്ട് തുടച്ചെടുക്കുക. ഇതുതന്നെ മിക്സിയുടെ ജാറിന്റെ മുകളിൽ ഉണ്ടാകുന്ന കറപിടിച്ച ഭാഗങ്ങൾ വൃത്തിയാക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. എല്ലാവരും ഈ ടിപ്പ് ചെയ്തു നോക്കൂ. Credit : Vichus Vlogs