വിനാഗിരിയും ഉപ്പും എപ്പോഴും നമ്മുടെ അടുക്കളയിൽ ഉണ്ടാകുന്ന സാധനങ്ങളാണ്. അതുകൊണ്ടുതന്നെ ഇവ രണ്ടും ചേർത്തുകൊണ്ട് അടുക്കളയിൽ പല ജോലികളും വളരെ പെട്ടെന്ന് ചെയ്തുതീർക്കാൻ സാധിക്കും. അവ എന്തൊക്കെയാണ് എന്ന് നോക്കാം. കാര്യമെന്ന് പറയുന്നത് വീട്ടിൽ വെള്ളം ചൂടാക്കുന്ന പാത്രങ്ങൾ അതുപോലെ ചായ തിളപ്പിച്ച് വയ്ക്കുന്ന ഫ്ലാസ്കുകൾ എല്ലാം ഉണ്ടായിരിക്കാം.
കുറച്ചുനാൾ ഉപയോഗിച്ചു കഴിഞ്ഞാൽ അതിൽ അതിന്റെ ഒരു ചീത്ത മണം എത്ര കഴുകിയാലും നിലനിൽക്കുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ ഇനി അത്തരം മണങ്ങൾ ഇല്ലാതാക്കുന്നതിന് ചെയ്യേണ്ടത് ഇത്രമാത്രം കുപ്പിയിലേക്ക് കുറച്ചു വിനാഗിരിയും ഉപ്പും ഒഴിച്ചു കൊടുത്തു നല്ലതുപോലെ കുലുക്കിയെടുക്കുക ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കുക ഒട്ടുംതന്നെ മണവും ഉണ്ടാവുകയില്ല.
അടുത്ത ടിപ്പ് പച്ചക്കറികൾ വീട്ടിലേക്ക് വാങ്ങിക്കുമ്പോൾ അത് ഉപയോഗിക്കുന്നതിനു മുൻപായി കുറച്ച് വെള്ളത്തിൽ ഒപ്പം വിനാഗിരിയും ചേർത്ത് മുക്കിവയ്ക്കുക അതിനുശേഷം മാത്രം ഉപയോഗിക്കുക. അടുത്തതായി മുട്ട പുഴുങ്ങാൻ വയ്ക്കുന്നതിനു മുൻപ് മുട്ട പുഴുങ്ങാൻ എടുക്കുന്ന വെള്ളത്തിൽ കുറച്ച് ഉപ്പു വിനാഗിരിയും ചേർത്ത് കൊടുത്താൽ മുട്ടയുടെ തോട് പൊട്ടാതെ പുഴുങ്ങി കിട്ടും.
വീട്ടിലെ പച്ചക്കറികൾ അരിയുന്നതിനും ഉപയോഗിക്കുന്ന മരത്തിന്റെ പലകകൾ വൃത്തിയാക്കുന്നതിന് വിനാഗിരിയും ഉപ്പും ഉപയോഗിച്ച് ഉരച്ചു കൊടുക്കൂ. വളരെ പെട്ടെന്ന് വൃത്തിയാക്കി കിട്ടും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : infro tricks.