കത്തിയില്ലെങ്കിലും ഇനി പണി നടക്കും.! ഇടിയൻ ചക്കയുടെ മടല് കളയാനും പൊടിപൊടിയായി അരിയാനും ഇതിലും മികച്ച മാർഗ്ഗം വേറെയില്ല.

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു ഫലമാണ് ചക്ക എന്ന് പറയുന്നത്. ചക്കയുടെ സീസൺ കേരളത്തെ തുടങ്ങിയാൽ എല്ലാവർക്കും അറിയാം എല്ലാ വീടുകളിലും തന്നെ ചക്ക ഉപയോഗിച്ചുള്ള നിരവധി വിഭവങ്ങൾ തയ്യാറാക്കാറുണ്ട് പഴുത്ത ചക്ക കഴിക്കാനായിരിക്കും കൂടുതൽ ആളുകൾക്കും ഇഷ്ടം. എന്നാൽ പച്ച ചക്ക ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് വ്യത്യസ്തമായ രുചി തന്നെയാണ് ഉള്ളത്.

അതിൽ ഇടിയച്ചക്ക ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉപ്പേരി എല്ലാം ഒരുപാട് കഴിച്ചിട്ടുള്ളവർ ആണ് നമ്മളെല്ലാവരും. എന്നാലും ഇത് അരിഞ്ഞെടുക്കുന്നതിന് ആയിരിക്കാം കൂടുതൽ സമയം എടുക്കാറുള്ളത്. അതുകൊണ്ടുതന്നെ ഇടിയൻ ചക്ക അറിയുന്നതിനും അതിന്റെ മടലുകളഞ്ഞ് എടുക്കുന്നതിനുമായി വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം.

അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു കത്തി ഉപയോഗിച്ച് കൊണ്ട് ഇടിയാൻ ചക്ക ചെറിയ കഷണങ്ങളാക്കി മുറിക്കുക. അതെല്ലാം ഒരു പാത്രത്തിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കഴുകിയെടുക്കുക ശേഷം ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക.

ശേഷം നിസാരമായി കൈ ഉപയോഗിച്ച് തന്നെ അതിന്റെ മടൽ വേർപെടുത്തിയെടുക്കാം. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി ഒരു ചട്ടകം ഉപയോഗിച്ചുകൊണ്ട് കുത്തിക്കൊടുക്കുകയാണെങ്കിൽ കട്ടി ഉപയോഗിച്ച് മുറിക്കുന്നത് പോലെ തന്നെ വളരെ ചെറിയ ചെറിയ കഷണങ്ങളാക്കി ചക്ക വേർപെട്ട് കിട്ടും. അതിനുശേഷം ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ഇഷ്ടമുള്ള വിഭവങ്ങൾ തയ്യാറാക്കാം. ഇടിയൻ വൃത്തിയാക്കാൻ ഇതിലും വലിയ മാർഗം വേറെയില്ല. Credit : Ansis vlog

Leave a Reply

Your email address will not be published. Required fields are marked *