വഴുക്കൽ കൊണ്ട് വീഴും എന്ന പേടി വേണ്ട. ഇത് ഒഴിച്ചാൽ പായൽ പിടിച്ച തറ വെട്ടി തിളങ്ങും.

മഴക്കാലം ആകുന്നതോടെ നമ്മുടെ വീട്ടിൽ വെള്ളം കിട്ടി നിൽക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് കോൺക്രീറ്റ് ഇട്ട ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നത് മൂലം അവിടെയെല്ലാം പായലും പൂപ്പലും വരുന്നത് വളരെ എളുപ്പമായിരിക്കും. എന്നാൽ അവിടെ അപകട സാധ്യതയും വളരെ കൂടുതലാണ്. വഴുക്കൽ ഉണ്ടാകുന്നത് കൊണ്ട് പെട്ടെന്ന് വീഴാനും ഇടയാകും.അതുപോലെ തന്നെ പല വീടുകളിൽ മുറ്റത്തെ കട്ട വിരിച്ചിട്ടുണ്ടാകും അവിടെയെല്ലാം മഴക്കാലം ആകുമ്പോൾ ഇതുപോലെ പായലും പൂപ്പലും വഴുക്കലും വരാൻ സാധ്യത വളരെ കൂടുതലാണ്.

മഴപെയ്യുമ്പോൾ വെള്ളം കൂടുതലായി അവിടെ കെട്ടിക്കിടക്കുന്നത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ആയിരിക്കും ഇതുപോലെയുള്ള അവസ്ഥകൾ ഉണ്ടാകുന്നത്.  അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും പായലും പൂപ്പലും കളയേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് കളയുന്നതിന് വെറുതെ സോപ്പുപൊടി ഉപയോഗിച്ചാൽ ഒന്നും പോകില്ല .

അതിനു വേണ്ടുന്ന ഒരു സാധനമാണ് പറയാൻ പോകുന്നത്. ബ്ലീച്ചിങ് പൗഡർ ഇപ്പോൾ എല്ലാ കടകളിലും തന്നെ ബ്ലീച്ചിങ് പൗഡർ ലഭിക്കുന്നതാണ്. ഇത് ആദ്യം തന്നെ പായലും പോപ്പിലും ഉള്ള സ്ഥലത്ത് ഇടുക ശേഷം ഒരു ജോലി കൊണ്ട് എല്ലാ ഭാഗത്തേക്കും തിരിച്ചുപിടിപ്പിക്കുക ശേഷം ഒരു 15 മിനിറ്റ് എങ്കിലും അതുപോലെ തന്നെ വയ്ക്കുക.

അതുകഴിഞ്ഞ് വീണ്ടും ചൂലുകൊണ്ട് നല്ലതുപോലെ തേച്ചുറയ്ക്കുമ്പോൾ എല്ലാ പൂപ്പലും പായലും പോകുന്നതായിരിക്കും. ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ ഇതുപോലെ വൃത്തിയാക്കുകയാണെങ്കിൽ പൂപ്പലും പായലും വഴുക്കലും എല്ലാം തന്നെ പോകുന്നതായിരിക്കും. ഇനി ആരും വീഴും എന്ന പേടി വേണ്ട. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. Credit : grandmother tips

Leave a Reply

Your email address will not be published. Required fields are marked *