വീട്ടമ്മമാർ പലപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നമായിരിക്കും കിച്ചൻ സിംഗ് ബ്ലോക്ക് ആയി പോകുന്നത്. പലപ്പോഴും അഴുക്കുകൾ കൂടി വരുന്ന സമയങ്ങളിൽ ഇതുപോലെ വരാറുണ്ടായിരിക്കും. എന്നാൽ ഇതെല്ലാം മാറ്റിയെടുക്കുന്നതിനുവേണ്ടി ഈ പൊടി മാത്രം മതി.
ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ ഈ പൊടിയിട്ട് കിച്ചൻ സിംഗ് വൃത്തിയാക്കുകയാണെങ്കിൽ പിന്നീട് ബ്ലോക്ക് വരുകയും ഇല്ല. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ബ്ലോക്ക് ഉണ്ടാകുന്ന സമയത്ത് അതിലെ അഴുക്കുകൾ എല്ലാം മാറ്റി ചെറിയ കബുകൊണ്ട് കുത്തി അതിലെ വെള്ളമെല്ലാം തന്നെ കളയുക. ശേഷം കിച്ചൻ വെള്ളം പോകുന്ന ഭാഗത്തായി കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക.
അതിനുമുകളിലൂടെ കുറച്ചു വിനാഗിരി ഒഴിച്ചുകൊടുക്കുക ശേഷം നന്നായി ചൂടാക്കിയ വെള്ളം ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കിച്ചൻ പൈപ്പിൽ ഉണ്ടാകുന്ന എല്ലാ ബ്ലോക്കുകളും അതുപോലെ ഇല്ലാതാകുന്നതായിരിക്കും കൂടാതെ ദുർഗന്ധം ഉണ്ടാവുകയുമില്ല.
കിച്ചൻ കഴുകി വൃത്തിയാക്കിയതിനു ശേഷവും നിങ്ങൾക്ക് ഇതുപോലെ ചെയ്യാവുന്നതാണ്. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ ചെയ്യുകയാണെങ്കിൽ ബ്ലോക്കുകൾ ഉണ്ടാകുന്നത് നിങ്ങൾക്ക് തടയാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Resmees curryworld