നമ്മുടെ വീട്ടിലെ അയൺ ബോക്സ് ആരെല്ലാം കൃത്യസമയത്ത് വീട്ടിൽ വൃത്തിയാക്കി വയ്ക്കാറുണ്ട് പലപ്പോഴും നമ്മൾ അയൺ ചെയ്യുന്ന സമയത്തായിരിക്കും തുണികൾ എല്ലാം തന്നെ ചൂട് കൂടി അതിലൊട്ടിപ്പിടിക്കുന്നത് ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ എന്താണ് ചെയ്യാറുള്ളത് ചിലപ്പോൾ നമ്മൾ അത് കഴുകാൻ എടുക്കുകയും ചെയ്യും.
എന്നാൽ എത്ര കഴുകിയാലും ചില സമയങ്ങളിൽ അഴുക്കുകൾ എല്ലാം പോകണമെന്നില്ല അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിലും ഉടനെ തന്നെ വൃത്തിയാക്കാൻ പറ്റുന്ന രീതിയിൽ ഒരു മാർഗ്ഗം നോക്കിയാലോ. എല്ലാവരുടെ വീട്ടിലും ഒരു പാരസെറ്റമോൾ ഗുളിക എങ്കിലും ഉണ്ടാകാതെ ഇരിക്കില്ല ചിലപ്പോൾ ഡേറ്റ് കഴിഞ്ഞിരിക്കുന്ന ഗുളിക ആയാലും മതി.
ഉപയോഗിച്ചുകൊണ്ട് അയൺ ബോക്സ് നമുക്ക് എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. അതിനായി അയൺ ബോക്സ് ആദ്യം ചൂടാക്കുക നന്നായി ചൂടാക്കേണ്ട ആവശ്യമില്ല മീഡിയം ചൂടിൽ വെച്ചാലും മതി അതിനുശേഷം ഗുളിക എടുത്ത് എവിടെയാണ് അഴുക്ക് പിടിച്ചിരിക്കുന്നത് അവിടെ നല്ലതുപോലെ ഉരച്ചു കൊടുക്കുക.
അയച്ചുകൊടുക്കുമ്പോൾ തന്നെ കാണാം നല്ലതുപോലെ അഴുക്ക് ഇളകിപ്പോരുന്നത് അപ്പോൾ തന്നെ ഒരു തുണികൊണ്ട് തുടച്ചെടുക്കുക. പലരും ഇസ്തിരിപ്പെട്ടി ചൂടാക്കി വിതറിയ ഉപ്പിന്റെ മുകളിൽ നന്നായി ഉരച്ചു കൊടുക്കാറുണ്ട് അങ്ങനെ ചെയ്താലും അഴുക്ക് പെട്ടെന്ന് പോകുന്നതായിരിക്കും. എങ്കിലും അതിനേക്കാൾ എളുപ്പത്തിൽ പോകുന്നത് ഇപ്രകാരമാണ്. എല്ലാവരും ഒരു തവണയെങ്കിലും ചെയ്തു നോക്കൂ. Credit : Malayali corner