എല്ലാവരുടെയും വീടുകളിലും തന്നെ ഗ്യാസ് അടുപ്പുകൾ ഉണ്ടായിരിക്കും ഗ്യാസ് അടുപ്പുകളിലെ ബർണറുകൾ ഇടയ്ക്കിടെ കൃത്യമായി വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ് ഇല്ലെങ്കിൽ അതിൽ എല്ലാം തന്നെ പൊടികൾ പിടിച്ച് അതിന്റെ ഹോളുകൾ അടയുകയും ഗ്യാസ് ലീക്കാവുകയോ അല്ലെങ്കിൽ ഇന്ധന നഷ്ടം സംഭവിക്കുകയോ ചെയ്യും.
ഇന്നത്തെകാലത്ത് ഗ്യാസ് വളരെയധികം ശ്രദ്ധയോടെ ഉപയോഗിക്കേണ്ട ഒന്നാണ് കാരണം ദിനംപ്രതി അതിന്റെ വില വർദ്ധിച്ചു വരികയാണ് അതുകൊണ്ട് ഇത്തരം കാര്യങ്ങൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ ഇടവേളകളിൽ ഗ്യാസ് ബർണറുകളും അത് സംബന്ധമായ വസ്തുക്കളെല്ലാം തന്നെ വൃത്തിയാക്കുക.
എങ്ങനെയാണ് എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഗ്യാസ് ബർണറുകൾ എടുത്തതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക. അതിലേക്ക് ബർണറുകൾ മുക്കി വയ്ക്കുക അതിലേക്ക് കുറച്ചു വിനാഗിരി ഒഴിച്ച് കൊടുക്കുക ശേഷം കുറച്ചു സമയത്തേക്ക് മാറ്റിവയ്ക്കുക. ഇതേ സമയം മറ്റൊരു പാത്രത്തിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ അര ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക
അതിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ച് കൊടുത്ത് പേസ്റ്റ് പോലെ തയ്യാറാക്കുക. അതിനുശേഷം ബർണറുകൾ വെള്ളത്തിൽ നിന്ന് എടുത്ത് തയ്യാറാക്കിയ പേസ്റ്റ് അതിലേക്ക് തേച്ച് ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു കൊടുക്കുക. ഇപ്പോൾ തന്നെ അഴുക്കുകൾ എല്ലാം ഇളകി വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. വേണമെങ്കിൽ സോപ്പ് ഉപയോഗിക്കാവുന്നതാണ്. നല്ലതുപോലെ ക്ലീൻ ചെയ്ത് വെള്ളത്തിൽ കഴുകിയെടുക്കുക ശേഷം നന്നായി ഉണങ്ങി എടുക്കുക. Credit : Malayali corner