പാത്രങ്ങളിലെല്ലാം കരികൾ പിടിക്കുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെയധികം വിഷമമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ പലപ്പോഴും ഗ്യാസ് അടുപ്പുകൾ ആയിരിക്കും വീട്ടമ്മമാർ ഉപയോഗിക്കാറുള്ളത് എന്നാൽ ചില സന്ദർഭങ്ങളിൽ നമുക്ക് വിറകടുപ്പുകളെ ആശ്രയിക്കേണ്ടതായി വരും എന്നാൽ അതിനു വേണ്ടി നമ്മൾ മാറ്റിവെച്ചിരിക്കുന്ന കുറെ പാത്രങ്ങൾ ഉണ്ടാകും
പലപാത്രങ്ങളും നമ്മൾ വിറകടുപ്പിൽ വയ്ക്കാൻ തയ്യാറാകില്ല പക്ഷേ ഇനി നിങ്ങൾക്ക് ധൈര്യമായി ഏതു പാത്രം വേണമെങ്കിലും വിറകടുപ്പിൽ വയ്ക്കാവുന്നതാണ്. എന്നാൽ വിറകടുപ്പിൽ വയ്ക്കുന്നതിനുമായി കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് ഏത് മാത്രമാണോ നിങ്ങൾ വയ്ക്കാനായി എടുക്കുന്നത്
അതിന്റെ പുറം ഭാഗത്തെല്ലാം തന്നെ വെളിച്ചെണ്ണ തേച്ചുപിടിപ്പിക്കുക വെളിച്ചെണ്ണ ഇല്ലെങ്കിൽ ചാരം കുറച്ചു വെള്ളം ചേർത്ത് മിക്സ് ചെയ്തതിനുശേഷം അത് തേച്ചുപിടിപ്പിക്കുക അതിനുശേഷം നിങ്ങൾക്ക് വിറകടുപ്പിൽ വയ്ക്കാവുന്നതാണ്.
അതിനുശേഷം പാത്രം പുറത്തേക്ക് എടുക്കുക നിങ്ങൾക്ക് ഒരു തുണി ഉപയോഗിച്ചുകൊണ്ട് അല്ലെങ്കിൽ ഒരു പേപ്പർ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ കരി തുടച്ചു എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ കരി തുടച്ചു മാറ്റാൻ സാധിക്കും. ഒട്ടും തന്നെ പാത്രത്തിൽ പറ്റിപ്പിടിക്കുക എന്ന ഭയം വേണ്ട. എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ. Credit: Vichus vlogs