സാധാരണയായി വീട്ടിൽ വെള്ളം തങ്ങി നിൽക്കുന്ന സ്ഥലങ്ങളിലും അതുപോലെ തന്നെ മഴക്കാലം ആകുമ്പോഴേക്കും കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിലും എല്ലാം തന്നെ പായലും പൂപ്പലും വന്നു നിറയും. അതുപോലെ വീടിന്റെ മുറ്റത്ത് കട്ടകൾ വലിച്ചിട്ടുണ്ടെങ്കിൽ അവിടെയും പൂപ്പലും പായലും വരാൻ വളരെയധികം സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇനി ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ അവ ഇല്ലാതാക്കുന്നതിന് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ഇതുപോലെയുള്ള സാഹചര്യങ്ങളിൽ വഴക്കി വീഴുന്നതിന് വളരെ സാധ്യത കൂടുതലാണ് അതുകൊണ്ടുതന്നെ കൃത്യസമയത്ത് തന്നെ ഇവ വൃത്തിയാക്കേണ്ടതുണ്ട്. ഇത് എങ്ങനെയാണ് വൃത്തിയാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ പൂപ്പലും പായലും പിടിച്ച സ്ഥലങ്ങളിൽ കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം നമുക്ക് ആവശ്യമുള്ളത് ബ്ലീച്ചിങ് പൗഡർ ആണ്. ബ്ലീച്ചിങ് പൗഡർ പൂപ്പലും പായലും പിടിച്ച സ്ഥലങ്ങളിലേക്ക് ഇട്ടുകൊടുക്കുക.
ശേഷം ഒരു ബ്രഷ് ഉപയോഗിച്ചുകൊണ്ട് അല്ലെങ്കിൽ ഒരു ചുൽ ഉപയോഗിച്ചുകൊണ്ട് എല്ലാ ഭാഗത്തേക്കും നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം ഒരു 10 മിനിറ്റോളം അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കൊണ്ട് കഴുകി കളയുക.
ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കുകയാണെങ്കിൽ എല്ലാ അഴുക്കുകളും പെട്ടെന്ന് തന്നെ നീങ്ങി പോകുന്നത് നിങ്ങൾക്ക് നേരിൽ കാണാനും സാധിക്കും വളരെയധികം വൃത്തിയാക്കുകയും ചെയ്യും. ഒട്ടും തന്നെ വഴക്കല്ലാതെ പൂപ്പലും പായലും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാം. എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ.